കൊച്ചി: അട്ടപ്പാടിയിലെ ശിശുമരണം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാത്പര്യഹര്‍ജി. തിരുവനന്തപുരം സ്വദേശി വി.ബി. അജയകുമാറാണ് ഹര്‍ജി ഫയല്‍ ചെയ്തത്. അട്ടപ്പാടിയില്‍ 2007 മുതല്‍ ഇതുവരെ 92 ശിശുക്കള്‍ മരിച്ചു. ഇത് തടയാന്‍ സര്‍ക്കാര്‍ ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ശിശുമരണങ്ങള്‍ക്ക് കാരണം പോഷകാഹാരത്തിന്റെ ദൗര്‍ലഭ്യമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
അട്ടപ്പാടിയില്‍ വിവിധ പാക്കേജുകള്‍ പ്രഖ്യാപിക്കുന്നതല്ലാതെ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ ദേശീയ ശരാശരി അനുപാതത്തില്‍ നിന്നും വളരെ കൂടുതലാണ്. അവിടുത്തെ 187 ആദിവാസി കുടികളില്‍ സര്‍വെ നടത്താനും 536 ഗര്‍ഭിണികള്‍ക്ക് ശരിയായ ചികിത്സ നല്‍കാനും സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ അപേക്ഷിക്കുന്നു. ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: