ബീററ്റ്: വടക്കന്‍ സിറിയയില്‍ വിമതര്‍ വ്യോമാസ്ഥാനം അക്രമിച്ചു. വെള്ളിയാഴ്ച്ച മനുഷ്യാവകാശ പ്രവര്‍ത്തകരാണ് ഈ കാര്യം അറിയിച്ചത്. എന്നാല്‍ ഇവര്‍ക്ക് ആസ്ഥാനം പിടിച്ചെടുക്കാന്‍ സാധിച്ചില്ല.
മന്നാഹ് വ്യേമാസ്ഥാന കേന്ദത്തിലാണ് അക്രമണമുണ്ടായതെന്ന് ബ്രിട്ടണ് ആസ്ഥാനമായുള്ള സിറിയയിലെ മനുഷ്യാവകാശ നിരീക്ഷണ കേന്ദ്രം പറഞ്ഞു. വിമതര്‍ കെട്ടിടത്തിന് നേരെ ഷെല്ലുകള്‍ പ്രയോഗിച്ചെന്നാണ് കേന്ദ്രം പറയുന്നു.
ഹിസ്ബുള്ളകള്‍ അതിര്‍ത്തിയിലെ ുസൈര് നഗരത്തിലെ ടൗണുകള്‍ പിടിച്ചടക്കിയ ശേഷമായിരുന്നു മന്നാഹയില് അക്രമണം നടത്തിയത്. വ്യോമ ആസ്ഥാനത്ത് വിമതര്‍ നടത്തിയ അക്രമണം പരാജയമായിരുന്നെന്ന് അലെപ്പോ ആസ്ഥാനമാക്കിയ പ്രവര്ത്തകന് മുഹമ്മദ് സയ്യിദ് പറഞ്ഞു.
2011 മാര്‍ച്ചില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെതിരെയാണ് പ്രതിഷേധം ആരംഭിച്ചത്. പിന്നീട് അത് ആഭ്യന്തര യുദ്ധമായി മാറുകയായിരുന്നു. യുഎന്‍ അനുസരിച്ച് 70000ത്തിലധികം പേര് സിറിയയിലെ അക്രമങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: