ലോസ് ആഞ്ചലസ്: വിശ്വ വിഖ്യാത പോപ് ഗായകനായ മൈക്കിള്‍ ജാക്സന്റെ മകള്‍ പാരിസ് ജാക്സനെ ആത്മഹത്യയക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൈയിലെ ഞരമ്പ് മുറിച്ചാണ് പതിനഞ്ചുകാരിയായ പാരിസ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഏന്നാല്‍ ആത്മഹത്യാ ശ്രമത്തിനുള്ള കാരണം അറിവായിട്ടില്ല. പാരിസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും സുഖം പ്രാപിച്ചുവരുന്നതായും അവരുടെ മുത്തശ്ശി മാധ്യമങ്ങളെ അറിയിച്ചു.
ഈ മാസം 25 ന് മൈക്കല്‍ ജാക്സന് മരിച്ചിട്ട് നാലു വര്‍ഷം തികയും. അച്ഛനെ വളരെയധികം സ്നേഹിച്ചിരുന്ന പാരിസ് മൈക്കിളിന്റെ മരണം കാരണം വളരെയധികം വിഷമിച്ചിരുന്നു . വിഷാദ രോഗത്തിന് അടിമയായ പാരിസ് നേരത്തെയും ആത്മഹത്യ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ജാക്സന്റെ മരണമാണ് പാരിസിനെ ഈ സ്ഥിതിയില്‍ എത്തിച്ചതെന്നും പെണ്‍കുട്ടി അപകടനില തരണം ചെയ്തെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.
2009 ല്‍ തന്റെ അമ്പതാം വയസ്സിലാണ് പോപ് ഇതിഹാസം മൈക്കിള്‍ ജാക്സണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: