കാസര്‍കോട്: വൈദേശികാക്രമണത്തിന്റെയും മതാന്ധതയുടെയും പ്രതീകമായ ടിപ്പുസുല്‍ത്താനെ മതേതരവേഷമണിയിച്ച് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രചാരണം.
നിയമനിര്‍മാണ സഭയുടെ 125-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചരിത്രപ്രദര്ശനത്തിലാണ് ടിപ്പുവിന് മതേതരപ്രതിച്ഛായ നല്കാന് സര്‍ക്കാര്‍ വകുപ്പിന്റെ ശ്രമം. മലബാറില്‍ ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങള്‍ക്ക് ടിപ്പുസുല്‍ത്താന്‍ ഇനാം അടിസ്ഥാനത്തില്‍ ഭൂമി നല്‍കിയെന്ന് പ്രദര്‍ശിപ്പിച്ച രേഖയാണ് വിവാദമായിരിക്കുന്നത്.
പതിനായിരക്കണക്കിന് ക്ഷേത്രങ്ങളാണ് മലബാറില്‍ ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നശിപ്പിക്കപ്പെട്ടത്. സ്വത്തുവകകള്‍ കൊള്ളയടിക്കുകയും ക്ഷേത്രഭൂമി പിടിച്ചടക്കുകയും ചെയ്തു. ഇതില്‍ ഏതാനും ഭാഗം പിന്നീട് വിട്ടുനല്‍കിയതിന്റെ കാര്യമാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചരിത്രത്താളുകളില്‍ ടിപ്പുവിന്റെ ക്രൂരത വിസ്മരിക്കാനാകാത്ത സത്യമായി അവശേഷിക്കുമ്പോഴും ചരിത്രത്തിലെ ഒരുഭാഗം മാത്രം അടര്‍ത്തിയെടുത്ത് പുകമറ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ വകുപ്പ്. ആക്രമിച്ച് കീഴടക്കിയതിന്റെ ചരിത്രം സൂചിപ്പിക്കാതെ ‘ദാനം നല്‍കിയതിന്റെ’ രേഖ പ്രദര്‍ശിപ്പിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.
പ്രമുഖചരിത്രകാരനായ എം.ജി.എസ്.നാരായണനും ഇത് ശരിവയ്ക്കുന്നു. ‘ചരിത്രത്തിന്റെ ഒരു ഭാഗം മാത്രം പറയാനാണ് ചിലര്‍ക്ക് താത്പര്യം. ഹൈദരലിയുടെയും ടിപ്പുവിന്റെയും പടയോട്ടക്കാലത്ത് നിരവധി ക്ഷേത്രങ്ങളാണ് കൊള്ളയടിക്കപ്പെട്ടത്. ചില ക്ഷേത്രങ്ങളുടെ പ്രതിനിധികള്‍ അപേക്ഷയുമായി ചെന്നപ്പോള്‍ കുറച്ച് ഭൂമി വിട്ടുനല്‍കുകയാണ് ചെയ്തത്. ഗുരുവായൂരിലും സംഭവിച്ചത് ഇതുതന്നെയാണ്’ എം.ജി.എസ് ചൂണ്ടിക്കാട്ടി.
ടിപ്പുവിന്റെ ചരിത്രത്തെക്കുറിച്ച് ധാരണകളില്ലാതെ പ്രദര്‍ശനം കാണാനെത്തുന്നവര്ക്കുമുന്നില് ടിപ്പുവിനെ മതേതര വേഷമണിയിക്കുകയാണ് അധികൃതര്‍. അധ്യാപകര്‍ മുന്‍കയ്യെടുത്ത് സ്കൂളുകളില്‍ നിന്നും വിദ്യാര്‍ഥികളെ പ്രദര്‍ശനം കാണാന്‍ എത്തിക്കുന്നുണ്ട്. ടിപ്പുവിന്റെ ക്ഷേത്രധ്വംസനങ്ങളെപ്പറ്റി നിരവധി ചരിത്രകാരന്മാര് രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍വ്വവിജ്ഞാന കോശം ഏഴാം വാള്യത്തില്‍ ഇത് വിശദമായി പ്രതിപാദിക്കപ്പെട്ടിട്ടുമുണ്ട്. ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നത് ഒഴിവാക്കിയാല്‍ നാലുലക്ഷം സ്വര്‍ണവും വെള്ളിയും തരാമെന്ന് വാഗ്ദാനം ചെയ്ത ചിറക്കല്‍ രാജാവിനോട് ടിപ്പുവിന്റെ മറുപടി ലോകം മുഴുവന്‍ തന്നാലും ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നതില്‍ നിന്നും പിന്തിരിയില്ല എന്നായിരുന്നു. (സര്‍ദാര്‍ പണിക്കരുടെ സ്വാതന്ത്ര്യ സമരം).
കെ.സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: