കാസര്‍കോട്: പതിനാറ് വര്‍ഷം മനസാക്ഷി സൂക്ഷിപ്പുകാരനും ഡ്രൈവറുമായി കൂടെയുണ്ടായിരുന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ജില്ലാ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ പാദൂറ് കുഞ്ഞാമുവിനെ കേസില്‍ നിന്നൊഴിവാക്കാന്‍ പോലീസിണ്റ്റെ ഒത്തുകളി. കേസില്‍ നിന്നും ഒഴിവാക്കുമെന്ന പോലീസിണ്റ്റെ ഉറപ്പ് ലഭിച്ചതോടെ പാദൂരും മകന് ഷാനവാസും ജില്ലാ കോടതിയില്‍ നല്കിയ മുന്കൂറ് ജാമ്യ ഹര്‍ജി പിന്‍വലിച്ചു. ഭരണകക്ഷികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടിവരുന്ന ജില്ലയിലെ പോലീസ് സംവിധാനത്തിന് നാണം കെട്ട മറ്റൊരു അധ്യായമായി മാറുകയാണ് ഈ കേസും. റിമാണ്റ്റില് കഴിയുന്ന പി.കെ.ഷഹബാസ്, ഷംസീര്‍, ആരിഫ് എന്നിവര്‍ക്ക് ൧൫ന് ശേഷം ജാമ്യം അനുവദിച്ചുകൊണ്ടും കോടതി ഉത്തരവായി. കേസ് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ൧൫നകം സമര്‍പ്പിക്കണമെന്ന് പോലീസിന് നിര്‍ദ്ദേശമുണ്ട്. കൊളത്തൂറ്‍ ബിരിക്കുളത്തെ പ്രദീപ്കുമാറിനെ കാറില്‍ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ചതിനാണ് പാദൂരിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തത്. പാദൂരിണ്റ്റെ ബിനാമി കൂടിയായിരുന്ന പ്രദീപ്കുമാര്‍ ഏതാനും വര്‍ഷം മുമ്പ് തെറ്റിപ്പിരിഞ്ഞിരുന്നു. സ്വത്ത് കൈമാറ്റവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതക ശ്രമത്തിനിടയാക്കിയത്. പാദൂരിണ്റ്റെ മക്കളായ ഷഹബാസും ഷാനവാസും കേസില്‍ പ്രതികളാണ്. ഷഹബാസിനെ സംഭവദിവസം അറസ്റ്റ് ചെയ്തപ്പോള്‍ നേരിട്ട് പോലീസ് സ്റ്റേഷനിലെത്തിയ പാദൂരിനെ അറസ്റ്റ് ചെയ്യാന്‍ പോലും പോലീസ് തയ്യാറായില്ല. പാദൂറ് രോഗിയാണെന്നും ‘റിസ്ക്ക്’ എടുക്കാന്‍ തയ്യാറല്ലെന്നുമാണ് കേസന്വേഷിക്കുന്ന കാസര്‍കോട് സിഐ സുനില്‍കുമാറിണ്റ്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: