കോട്ടയം: നാട്ടകം സേവാഭാരതിയുടെ സേവാവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാഗോപാല മന്ത്ര സാധനായജ്ഞവും സ്വാമി വിവേകാനന്ദ കലാപുരസ്കാര സമര്‍പ്പണവും 8ന് നാട്ടകം ഗവ.എല്‍പി സ്കൂളില്‍ നടക്കും. സമ്മേളനത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിക്കും. നോട്ടുബുക്കുവിതരണവും നടക്കും. രാവിലെ 8ന് വിദ്യാഗോപാലമന്ത്ര സാധനായജ്ഞം നടക്കും. 9.30ന് നടക്കുന്ന സമ്മേളനം സ്വാമി ധര്‍മ്മ ചൈതന്യ ഉദ്ഘാടനം ചെയ്യും. പ്രൊഫ. എം.ജി സുധാകരന് നായര്‍ അദ്ധ്യക്ഷത വഹിക്കും. തിരുവിഴ ജയശങ്കര്‍ പുരസ്കാര സമര്‍പ്പണം നടത്തും. ആര്‍എസ്എസ് ജില്ലാ സേവാപ്രമുഖ് ഒ.ആര്. ഹരിദാസ് വിദ്യാര്‍ത്ഥികളെ അനുമോദിക്കും. സേവാപ്രസിഡന്റ് കെ.ബി.ചന്ദ്രന് നോട്ടുബുക്കുവിതരണം ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ കൗണ്‍സില്‍ ജയടീച്ചര്‍, എം.രഞ്ജിത് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: