ഇസ്ലാമാബാദ്: നവാസ് ഷെരീഫ് പാക് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇതോടെ സമാധാനപരമായ അധികാരകൈമാറ്റത്തിന്റെ പുതിയ ചരിത്രമാണ് ഇസ്ലാമാബാദില് പിറന്നത്. ദേശീയ അസംബ്ലിയിലെ മൃഗീയ ഭൂരിപക്ഷം അംഗങ്ങളും നവാസിനെ പിന്തുണച്ചതോടെ തല്സ്ഥാനത്തിനുവേണ്ടി നടന്ന മതസ്രത്തിന് പ്രസക്തിയില്ലാതാവുകയായിരുന്നു. ഇത് മൂന്നാംതവണയാണ് നവാസ് ഷെരീഫ് പാക് പ്രധാനമന്ത്രിയാകുന്നത്. പാക്കിസ്ഥാനില്‍ ഒരാള്‍ മൂന്നാംതവണ പ്രധാനമന്ത്രിപദത്തില്‍ എത്തുന്നത് ഇതാദ്യമാണ്.
342 അംഗ സഭയില്‍ 244 പേര് നവാസ് ഷെരീഫിനെ പിന്തുണച്ചു. കഴിഞ്ഞ സര്‍ക്കാരിനെ നയിച്ച മഖ്ദൂം അമിന്‍ ഫാഹിം 42 വോട്ടുകള്‍ കൊണ്ട് തൃപ്തിപ്പെട്ടു. ഇമ്രാന്‍ഖാന്റെ തെഹ്രിക്-എ-ഇന്‍സാഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ജാവേദ് ഹഷ്മിക്ക് 31 വോട്ടും ലഭിച്ചു. സ്പീക്കര്‍ ആയാസ് സാദിഖാണ് ഫലങ്ങള്‍ പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം മലയോര മേഖലകളില്‍ ആളില്ലാവിമാനങ്ങള്‍ ഉപയോഗിച്ച് യുഎസ് നടത്തുന്ന വ്യോമാക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് നവാസ് ഷെറീഫ് അഭിപ്രായപ്പെട്ടിരുന്നു. പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം യുഎസ് നിലപാടിനെതിരെ പ്രതികരിച്ചത്. എന്നാല്‍ എങ്ങനെ വ്യോമാക്രമണങ്ങള്‍ അവസാനിപ്പിക്കാനാകും എന്നത് സംബന്ധിച്ച് വിശദാംശങ്ങള്‍ നവാസ് നല്‍കിയില്ല. വ്യോമാക്രമണങ്ങള്‍ പാക്കിസ്ഥാന്റെ പരമാധികാരത്തെ ചോദ്യംചെയ്യുന്നതാണെന്ന് വാദിക്കുന്നവരേറെയാണ്.
അവര്‍ക്കനുകൂലമായ പ്രസ്താവനയിലൂടെ തുടക്കത്തില്‍തന്നെ നനാസ് ഷെരീഫ് നയവ്യതിലാനത്തിന്റെ സൂചനയാണ് നല്‍കിയിരിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. രാജ്യത്തെ സാമ്പത്തികനില ഭദ്രമാക്കാനുള്ള നടപടികളാവും തുടക്കത്തില്‍തന്നെ സ്വീകരിക്കുക. തൊഴിലില്ലായ്മയും അഴിമതിയും തുടച്ചുനീക്കാന്‍ പദ്ധതികളാവിഷ്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കേണ്ടതിന് സാധ്യമായതെല്ലാം പുതിയ സര്‍ക്കാര്‍ ചെയ്യുമെന്ന് നവാസ് ഷെറീഫിന്റെ സഹോദരന് ഷെഹ്ബാസ് ഷെയറെഫ് പ്രത്യാശ പ്രകടിപ്പിച്ചു. ഇസ്ലാമാബാദില് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചാബ് പ്രവിശ്യയില്‍ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കാന്‍ പോകുന്ന നേതാവാണ് ഷെഹ്ബാസ്.
നീണ്ട പതിമൂന്ന് വര്‍ഷത്തെ ഇടവേളക്കുശേഷമായിരുന്നു നവാസ് പാക്കിസ്ഥാനില്‍ വന്‍തിരിച്ചുവരവ് നടത്തിയത്. പഞ്ചാബ് സിംഹം എന്നറിയപ്പെട്ടിരുന്ന നവാസ് ഇന്ത്യയുമായുള്ള സമാധാനശ്രമങ്ങളും പുനരുജ്ജീവിപ്പിക്കുന്നു. എന്നാല്‍ അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതവണ അദ്ദേഹത്തിന് സാധ്യമായിരുന്നില്ല. ഇപ്പോള്‍ രാജ്യം അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുകയും ഊര്ജപ്രതിസന്ധിയുണ്ടാവുകയും ചെയ്തതോടെ പാക്കിസ്ഥാനില്‍ മാറ്റത്തിന്റെ വഴി തുറക്കുകയായിരുന്നു.
ഭീകരപ്രവര്‍ത്തനത്തിന്റെ വേരോടിയ സമൂഹത്തിന് മുന്നില്‍ സമ്പദ്വ്യവസ്ഥ രക്തമൊഴുകിനിന്ന ഈ അവസരത്തിലാണ് നവാസ് ഷെറീഫിന്റെ തിരിച്ചുവരവ്. ഭീകരരുടെ അന്ത്യശാസനത്തെ അവഗണിച്ച് വോട്ടുചെയ്ത ജനങ്ങള്‍ക്ക് നവാസ് ഷെറീഫ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: