ന്യൂദല്‍ഹി: ഇന്ത്യയിലെ ബെസ്റ്റ് സെല്ലിങ് കാര്‍ എന്ന ബഹുമതി സ്വിഫ്റ്റ് ഡിസയറിന് സ്വന്തമാകുന്നു. ഇതുവരെ ഈ ബഹുമതി നിലനിര്‍ത്തിയിരുന്ന മാരുതി സുസുക്കിയുടെ തന്നെ ആള്‍ട്ടോയ്ക്കാണ് ഈ സ്ഥാനം ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്. ആള്‍ട്ടോയേക്കാള്‍ വില കൂടുതലാണ് ഡിസയറിനെങ്കിലും ഈ മോഡലിന്റെ വില്പനയാണ് ഇപ്പോള്‍ കുതിച്ചുയരുന്നത്.
മാരുതി സുസുക്കിയുടെ ലാഭം വര്‍ധിക്കാന്‍ പ്രധാന കാരണങ്ങളില്‍ ഒന്ന് ഡിസയറിന്റെ വില്പനയാണ്. 5-7 ലക്ഷം വരെയാണ് ഈ മോഡലിന്റെ വില. ആള്ട്ടോയ്ക്കാവട്ടെ മൂന്ന് ലക്ഷവും. ഉപഭോക്താക്കള്‍ക്കിടയില്‍ കോംപാക്ട് സെഡാന് മോഡലുകളുടെ സ്വീകാര്യത വര്‍ധിക്കുമെന്ന് അഞ്ച് വര്‍ഷം മുന്നേ തന്നെ മനസ്സിലാക്കിയിരുന്നതായും അതാണ് ഈ കാറിന്റെ രൂപീകരണത്തിന് ഇടയാക്കിയതെന്നും മാരുതി സുസുക്കി സിഒഒ മായങ്ക് പരീഖ് പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഡിസയറിന്റെ വില്പന 21 ശതമാനം ഉയര്‍ന്ന് 2.16 ലക്ഷം യൂണിറ്റിലെത്തി. ഹോണ്ട അമേസ്, മഹീന്ദ്ര വെറിട്ടോ, ടൊയോട്ട എറ്റിയോസ്, ഷെവര്‍ലെ സെയില്‍ എന്നിവയാണ് ഈ വിഭാഗത്തില്‍പ്പെട്ട മറ്റ് മോഡലുകള്‍.
ഹാച്ച്ബാക്ക് പ്ലാറ്റ്ഫോമില്‍ 2008 ലാണ് മാരുതി സുസുക്കി ഡിസയര്‍ പുറത്തിറക്കിയത്. ഓരോ മാസവും 10,000 യൂണിറ്റിന്റെ വില്പനയാണ് നടന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഡിസയറിന്റെ രണ്ടാം തലമുറ അവതരിപ്പിച്ചത്. 15,000 യൂണിറ്റില്‍ അധികം വില്പനയാണ് ഓരോ മാസവും നടന്നത്. കഴിഞ്ഞ മാസങ്ങളില്‍ ഈ മോഡലിന്റെ വില്പന 17,000 കവിഞ്ഞിരുന്നു. ഇത് രണ്ടാം തവണയാണ് ആള്‍ട്ടോയ്ക്ക് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാര്‍ എന്ന ബഹുമതി നഷ്ടമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: