ബംഗ്ലരൂ: ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയിലറായ ആമസോണ്‍ ഇന്ത്യയില്‍ ഓണ്‍ലൈന്‍ വിപണി ആരംഭിക്കുന്നു. തങ്ങളുടെ ഉത്പന്നങ്ങള്‍ ലിസ്റ്റ് ചെയ്യുകയും ഉപഭോക്തക്കള്‍ക്ക് നേരിട്ട് വില്‍ക്കുകയും ചെയ്യുന്ന രീതിയാണ് ആമസോണിനുള്ളത്. ആമസോണ്‍.ഇന്‍ എന്ന പേരില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടല്‍ അവതരിപ്പിച്ചുകൊണ്ടാണ് ആമസോണ്‍ ഇന്ത്യയില്‍ ഇ-കൊമേഴ്സ് വിപണിയില്‍ പ്രവേശിച്ചിരിക്കുന്നത്. കമ്പനിക്കാര്‍ക്കും വില്പനക്കാര്ക്കും നേരിട്ട് രജിസ്റ്റര്‍ ചെയ്യാനും സാധനങ്ങള്‍ വില്പനയ്ക്ക് എത്തിക്കാനും ംംം.മാംവീി.ശി എന്ന ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസിലൂടെ സാധിക്കും.
പ്രധാനമായും പ്രാദേശികവും ഇറക്കുമതി ചെയ്യുന്നതുമായ പുസ്തകങ്ങളാണ് ഇത്തരത്തില്‍ ഓണ്‍ലൈന്‍ മുഖേന വില്‍ക്കുന്നത്. കാമറ, മൊബെയില്‍ ഫോണ്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ മുതലായവയും ഓണ്‍ ലൈന്‍ മുഖേന ഉപഭോക്തക്കളിലേക്ക് എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ആമസോണ്‍. നിലവില്‍ എഴ് ദശലക്ഷം പുസ്തകങ്ങള്‍, 12,000 ത്തോളം സിനിമ സിഡികള്‍, ഡിവിഡികള്‍ എന്നിവയാണ് ഓണ്‍ലൈന്‍ മുഖേന വില്‍ക്കുന്നത്.
ഉപഭോക്താക്കള്‍ക്ക് നിരവധി ഉത്പന്നങ്ങളില്‍ നിന്നും ഇഷ്ടമുള്ളവ താഴ്ന്ന വിലയില്‍ തെരഞ്ഞെടുക്കാന്നതിനുള്ള അവസരമാണ് ആമസോണ്‍ ഒരുക്കുന്നതെന്ന് ആമസോണ്‍ വൈസ് പ്രസിഡന്റ് ഗ്രെഗ് ഗ്രീലെ പറഞ്ഞു. ആഗോളതലത്തില്‍ രണ്ട് ദശലക്ഷം വില്പനക്കാരും 200 ദശലക്ഷത്തില്‍ അധികം ഉപഭോക്താക്കളുമാണ് ആമോസോണിനുള്ളത്. കാനഡ, ജപ്പാന്, ചൈന, യുകെ എന്നിവിടങ്ങളിലാണ് ഒമ്പത് മാര്‍ക്കറ്റ് പ്ലേസാണ് ആമസോണിനുള്ളത്.
ആമസോണിന് ഇന്ത്യയില്‍ അവരുടെ സ്വന്തം ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് സാധിക്കില്ല. കാരണം ഇന്ത്യയുടെ എഫ്ഡിഐ മാനദണ്ഡം ഇതിന് അനുമതി നല്‍കുന്നില്ല. ആമസോണ്‍ നേരിട്ടായിരിക്കില്ല ഇന്ത്യയില്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കുക. ഓണ്‍ലൈനിലൂടെ വില്പന നടത്താനുദ്ദേശിക്കുന്ന കമ്പനികള്‍ക്ക് ഒരു ഇടം എന്ന നിലയ്ക്കായിക്കും ആമസോണ്‍ ഡോട്ട് ഇന്‍ പ്രവര്‍ത്തിക്കുക. ഇന്ത്യയിലെ ചില്ലറ വ്യാപാര നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് ആമസോണ്‍ ഇന്ത്യന്‍ ഇ-കൊമേഴ്സ് വിപണിയില്‍ പ്രവേശിക്കുന്നതെന്ന് ആമസോണിന്റെ ഇന്ത്യാ മേധാവി അമിത് അഗര്‍വാള്‍ പറയുന്നു.
രാജ്യത്താകെ 100 വെന്ഡര്മാരുമായിട്ടാണ് ആമസോണ്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. 499 രൂപയ്ക്ക് മുകളിലുള്ള ഓഡറുകള്‍ക്ക് ഡെലിവറി ചാര്‍ജ് ഈടാക്കില്ല. ഇതില്‍ താഴെയുള്ള ഓഡറുകള്‍ക്ക് 49 രൂപയും ക്യാഷ് ഓണ്‍ ഡെലിവറി ഓഡറുകള്‍ക്ക് 39 രൂപയും അധികമായി ഡെലിവറി ചാര്‍ജ് ഇനത്തില്‍ നല്‍കേണ്ടി വരും. ഉത്പന്നം ഓഡര്‍ ചെയ്ത് 2-4 ദിവസത്തിനുള്ളില്‍ ഉപഭോക്താവിന് ലഭിക്കും. ഗ്രാമീണ മേഖലയിലാണെങ്കില്‍ ഇത് 14 ദിവസം നീളും.
സുരക്ഷിതമായ ഓണ്‍ലൈന്‍ ഇടപാടുകള്‍, ഇ പേയ്മെന്റ് സാധ്യതകള്‍, കാഷ് ഓണ്‍ ഡെലിവറി, 24ത7 ഉപയോക്തൃസേവനം, പര്‍ച്ചേസുകള്‍ക്ക് ആമസോണ്‍ നല്കുന്ന എ റ്റു ഇസഡ് ഗാരന്റി എന്നിവയെല്ലാം ആമസോണ്‍ മാതൃസൈറ്റിലെന്നപോലെ ആമസോണ്‍ ഡോട്ട്ഇന്നിലും ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: