കൊച്ചി: സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം മണിയ്ക്ക് അഞ്ചു ദിവസത്തേക്ക് ഇടുക്കി ജില്ലയില്‍ പ്രവേശിക്കാന്‍ ഹൈക്കോടതി അനുമതി നല്കി. സഹോദരിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഹൈക്കോടതി അനുമതി നല്‍കിയിട്ടുള്ളത്.
വ്യാഴാഴ്ച മുതല്‍ അഞ്ചു ദിവസത്തേക്കാണ് അനുമതി. ജസ്റ്റീസ് എസ്.എസ് സതീശ് ചന്ദ്രന്റേതാണ് ഉത്തരവ്. വിവാദമായ മണക്കാട് പ്രസംഗത്തെ തുടര്‍ന്ന് അറസ്റ്റിലായ മണിക്ക് ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ല എന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചിരുന്നത്. ഇതേതുടര്‍ന്ന് ഒരു വര്‍ഷത്തോളമായി മണി ജില്ലയ്ക്കു പുറത്താണ് താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: