പാരീസ്: ഫ്രഞ്ച് ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ റോജര്‍ ഫെഡററെ വീഴ്ത്തി ജോ വില്‍ഫ്രഡ് സോംഗാ സെമി ഫൈനലില്‍. ആദ്യ സെറ്റ് നഷ്ടമാക്കിയ ശേഷമായിരുന്നു സോംഗയുടെ കളിയിലെ തിരിച്ചു വരവ്.
7-5,6-3,6-3 എന്നീ സെറ്റുകള്‍ക്കായിരുന്നു സോംഗാ സ്വിസ് താരം ഫെഡറര്‍ക്കെതിരെ വിജയം സ്വന്തമാക്കിയത്. ഒരു മണിക്കൂര്‍ 51 മിനിറ്റ് നീണ്ട മത്സരത്തിലാണ് 17 തവണ ഗ്രാന്റ് സ്ലാം കീരീടം ചൂടിയ ഫെഡററെ ഈ ഫ്രഞ്ച് താരം കീഴടക്കിയത്.
ഈ നിമിഷത്തെ കുറിച്ച് താന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ലെന്നും ടെന്നീസില്‍ എല്ലാം സ്വന്തമാക്കിയ ഒരു ചാമ്പ്യനെതിരെയാണ് വിജയം സ്വന്തമാക്കാനായതെന്നും മത്സരത്തിന് ശേഷം സോംഗാ പറഞ്ഞു.
വിജയം സ്വന്തമാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച്ച നടക്കുന്ന സെമി ഫൈനലില്‍ സ്പാനിഷ് താരം ഡേവിഡ് ഫെറര്‍ ആണ് സോംഗയുടെ എതിരാളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: