ന്യൂയോര്‍ക്ക്: യുഎസ് സൈനികനായ ബ്രാഡ്ലി മാനിംഗ് രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങള്‍ അല്‍ഖ്വയ്ദ ഭീകര സംഘടനാ തലവന്‍ ഒസാമ ബിന്‍ ലാദന് ചോര്‍ത്തി നല്‍കിയെന്ന് വെളിപ്പെടുത്തല്‍. ബ്രാഡ്ലിയുടെ വിചാരണവേളയില്‍ യുഎസ് പ്രോസിക്യൂട്ടറാണ് ആരോപണം ഉന്നയിച്ചത്.
സൈനിക അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തവെയാണ് രേഖകള്‍ ചോര്‍ത്തിയ കാര്യം വ്യക്തമായത്. അതേസമയം ബ്രാഡ്ലി സത്യസന്ധനായ സൈനികനാണെന്നും വ്യത്യസ്തമായി കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന് പറഞ്ഞു.
ജീവപര്യന്തം ഉള്‍പ്പെടെ ശിക്ഷകിട്ടാവുന്ന നിരവധി കുറ്റങ്ങള്‍ ബ്രാഡ്ലിക്കെതിരെ ചുമത്തി. വിക്കിലീക്സിലൂടെ ബിന്ലാദന് രേഖകള്‍ ചോര്‍ത്തി നല്‍കിയിട്ടുണ്ടെന്നതിന് തെളിവുണ്ടെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. ശത്രുക്കള്‍ക്ക് വിവരങ്ങള്‍ ഇന്റര്‍നെറ്റ് വഴി കൈമാറുകയായിരുന്നുവെന്നും ക്യാപ്റ്റന്‍ ജോ മറോ പറഞ്ഞു. 2010ലാണ് ഇറാഖ് തടവുകാര്‍ക്ക് വിക്കിലീക്സിലൂടെ രേഖകള്‍ ചോര്‍ത്തി നല്‍കിയത്.
അമേരിക്കയില്‍ ബ്രാഡ്ലിയെ പിന്തുണയ്ക്കുന്നവര്‍ കുറവാണ്. രാഷ്ട്രീയ തടവുകാരനെന്നാണ് ബ്രര്ഡ്ലിയുടെ അനുകൂലികള്‍ കോടതിയില്‍ ബ്രാഡ്ലിയെ വിളിച്ചത്. രാജ്യസുരക്ഷയെ ഒറ്റു കൊടുത്ത രാജ്യദ്രോഹിയെന്നാണ് മറ്റുള്ളവര്‍ ബ്രാഡ്ലിയെ വിശേഷിപ്പിച്ചത്. ബ്രാഡ്ലിയെ കോടതി മുറിയില്‍ വിചാരണയ്ക്കെത്തിയപ്പോള്‍ സന്ദര്‍ശകര്‍ക്ക് കാണാനായി മൂന്ന് വലിയ സ്ക്രീനുകളാണ് പുറത്ത് ഒരുക്കിയിരുന്നത്. 50 പേര്‍ക്ക് ഇരിക്കാനുളള സീറ്റുകള്‍മാത്രമാണ് കോടതി മുറിയിലുണ്ടായിരുന്നത്.
മനുഷ്യത്വത്തിന് നിരക്കാത്ത കാര്യമാണ് ബ്രാഡ്ലി ചെയ്തിരിക്കുന്നതെന്ന് പ്രതിരോധ അറ്റോര്‍ണി ഡെവിഡ് കൂമ്പ്സ് പറഞ്ഞു. ബ്രാഡ്ലി നൂറ് കണക്കിന് രേഖകളാണ് ചോര്‍ത്തിയതെങ്കിലും അതില്‍ പ്രധാനപ്പെട്ട രേഖകള്‍ കുറവാണെന്ന് ഡെവിഡ് കൂമ്പ്സ് പറഞ്ഞു. കൂടാതെ 2007ല്‍ യുഎസിലുണ്ടായ അപക് ഹെലികോപ്ടര്‍ ആക്രമണത്തില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു.
ഒബാമ ഭരണമേറ്റ ശേഷമുള്ള പ്രധാനകേസാണിത്. യുഎസ് ചരിത്രത്തിലെ പ്രധാനപ്പെട്ട രേഖകളാണ് ബ്രാഡ്ലി ചോര്‍ത്തിയത്. വിയറ്റ്നാം യുദ്ധവുമായി ബന്ധപ്പെട്ട ചില രേഖകളാണ് ചോര്‍ത്തിയതെന്നും ഡെവിഡ് പറഞ്ഞു.
കോടതി മുറിയില്‍ ബ്രാഡ്ലിയെ അനുകൂലിക്കുന്ന 20 പേരുണ്ടായിരുന്നു. അനുകൂലികളില്‍ പ്രിന്‍സ്റ്റണ്‍ യൂണിവേഴിസിറ്റി പ്രൊഫസറും മനുഷ്യാവകാശ പ്രവര്‍ത്തക മീണ്ഡെ ബെഞ്ചമിന്‍ എന്നിവരുമുണ്ടായിരുന്നു. ഇതൊരു നാടകവിചാരണ മാത്രമാണെന്നും ബെഞ്ചമിന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: