കോഴിക്കോട്: തിരുത്തേണ്ട തെറ്റുകളെയും ശക്തികളെയും തിരുത്താനുള്ള ആര്‍ജ്ജവം കാണിച്ച സത്യസന്ധനായ പത്രപ്രവര്‍ത്തകനായിരുന്നു വി.എം. കൊറാത്തെന്ന് സി.എം. കൃഷ്ണനുണ്ണി പറഞ്ഞു. തപസ്യ കലാസാഹിത്യവേദി സംഘടിപ്പിച്ച വി.എം. കൊറാത്ത് അനുസ്മരണസമ്മേളനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തന്നോടുതന്നെ സത്യസന്ധമായി പെരുമാറാന്‍ കഴിഞ്ഞ വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം.
സഹപ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കാനും വളര്‍ത്തിയെടുക്കാനും രക്ഷിതാവിന്റെ സ്ഥാനത്തുനിന്നുകൊണ്ട് സമാശ്വസിപ്പിക്കാനും ആത്മാര്‍ത്ഥമായി അദ്ദേഹം പരിശ്രമിച്ചു. ഏതെങ്കിലും തെറ്റുകളുടെ പേരില്‍ ക്രൂശിക്കാനും പുറത്താക്കാനുമല്ല തെറ്റുകള്‍ തിരുത്തി വളരാനുള്ള സാഹചര്യമൊരുക്കുകയായിരുന്നു അദ്ദേഹം. കൃഷ്ണനുണ്ണി പറഞ്ഞു. തുടര്‍ന്ന് വാര്‍ത്തകള്‍-വസ്തുതയും ആഘോഷവും എന്ന വിഷയത്തില്‍ ജന്മഭൂമി മാനേജിംഗ് എഡിറ്റര്‍ പി. ബാലകൃഷ്ണന് വിഷയം അവതരിപ്പിച്ചു. വത്സന് നെല്ലിക്കോട്, ഗിരീഷ് മുള്ളന്‍കണ്ടി, എം.ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. കെ.ഗോവിന്ദന്‍കുട്ടി അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: