തൃശൂര്‍ : ചുറ്റും നടക്കുന്ന അനിഷ്ട സംഭവങ്ങള്‍ കാണുമ്പോള്‍ എല്ലാം ക്ഷമയോടെ കേട്ടിരിക്കാനേ തനിക്ക് കഴിയുന്നുള്ളൂവെന്ന് പി.സി ചാക്കോ എം.പി. ചെന്നിത്തലയുടെ ഉപമുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ദേശീയ വക്താവ് എന്ന നിലയില്‍ തനിക്ക് ഒന്നും പ്രതികരിക്കാന്‍ കഴിയില്ല. അവരവരുടെ സംസ്ഥാനങ്ങളില്‍ നടക്കുന്ന കാര്യങ്ങളില്‍ ദേശീയ വക്താക്കള്‍ക്ക് പ്രതികരിക്കാന്‍ പാടില്ലെന്നാണ് തനിക്ക് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം. താന്‍ ഇപ്പോള്‍ ശക്തന് പ്രതിമാ നിര്‍മ്മാണ സമിതിയുടെ പ്രതിനിധിയായാണ് വന്നിരിക്കുന്നത്. ഈ സമിതിക്ക് രാഷ്ട്രീയമില്ലെന്നും അതിനാല്‍ ചെന്നിത്തല വിഷയത്തില്‍ ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: