ധാക്കാ: ഐപിഎല്‍ ഒത്തുക്കളിയുടെ ചുരുളുകളഴിയും മുമ്പെ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലും വാതുവയ്പു വിവാദം ഉയരുന്നു. മുന്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ മുഹമ്മദ് അഷ്റഫുള്ളിനെ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതോടൊയാണ് ബപിഎല്ലിലും വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
ഒത്തുകളിയില്‍ അഷ്റഫുള്ളിന് പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. അന്വേഷണത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ ഒരു തലത്തിലുള്ള ക്രിക്കറ്റിലും കളി തുടരാന്‍ സാധിക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസ്സന് പറഞ്ഞു.
ബിപിഎല്ലിന്റെ രണ്ടാം പതിപ്പില്‍ ധാക്കാ ഗ്ലാഡിയേഴ്സും ചിറ്റഗോങ് കിങ്സ് തമ്മിലുള്ള മത്സരത്തിലാണ് ഒത്തുകളി നടന്നിട്ടുണ്ടെന്ന് കരുതുന്നതെന്ന് ബിസിബിയുടെ വക്താവ് ജഡലാല് യൂനസ് വ്യക്തമാക്കി.
പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടനുസരിച്ച് ബാഴ്സിയല് ബര്ണേഴ്സുമായുള്ള മത്സരത്തില്‍ ഒരു മില്ല്യണ്‍ ടാക്കാ(12,800 ഡോളര്‍) ധാക്കാ ഗ്ലാഡിയേഴ്സിന് നഷ്ടമായിട്ടുണ്ടെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: