ചങ്ങനാശേരി: ലീഗ് മുഖപത്രം ചന്ദ്രിക നടത്തിയ ഖേദപ്രകടനം അംഗീകരിക്കില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. മാനനഷ്ടത്തിനുള്ള നിയമനടപടികളുമായി മുന്നോട്ടു പോകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമുദായത്തിനും സമുദായാചാര്യന്‍ മന്നത്തു പത്മനാഭനെയും തന്നെ വ്യക്തിപരമായും ലേഖനത്തിലൂടെ ആക്ഷേപിച്ച ശേഷം നടത്തിയ ഖേദപ്രകടനം മാനനഷ്ടത്തിനു പരിഹാരമാകില്ല. വക്കീല്‍ നോട്ടിസിന് ചന്ദ്രികയുടെ മറുപടിയെ ആശ്രയിച്ചിരിക്കും കേസ് സംബന്ധിച്ച തുടര്‍ നടപടികളെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
വിവാദ ലേഖനം പ്രത്യക്ഷപ്പെട്ട പ്രതിച്ഛായ എന്ന പംക്തിയില്‍ ‘ചന്ദ്രികയുടെ വിശദീകരണം’ എന്ന തലക്കെട്ടോടെയാണ് ഖേദപ്രകടനം. ഈ പംക്തിയില്‍ കഴിഞ്ഞ ദിവസമാണ് ‘പുതിയ പടനായര്’ എന്ന തലക്കെട്ടില്‍ സുകുമാരന്‍ നായരെ ആക്ഷേപിക്കും വിധം ലേഖനം പ്രസിദ്ധീകരിച്ചത്.
ലേഖനം രാഷ്ട്രീയ വിവാദമാകുകയും ലീഗ് നേതൃത്വം കടുത്ത നിലപാടുമായി രംഗത്തെത്തുകയും ചെയ്ത സാഹചര്യത്തിലാണ് അടിയന്തരമായി പത്രം വിശദീകരണം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: