കുനാ: സ്വദേശിവത്കരണം മൂലം കുവൈറ്റില്‍ നിന്നു ജോലി നഷ്ടപ്പെട്ടു മടങ്ങിയെത്തുന്ന ഇന്ത്യക്കാര്‍ക്കു തിരികെ ജോലിയില്‍ പ്രവേശിക്കാമെന്നു കുവൈറ്റ് അംബാസഡര്‍.
കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ക്രിമിനല്‍ കേസുകളില്‍ പ്രതികളായവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല.
മതിയായ രേഖകള്‍ ഇല്ലാത്തവരെ മാത്രമാണു മടക്കി അയച്ചത്. നിതാഖാദ് പോലുള്ള നിയമം കുവൈറ്റില്‍ നടപ്പാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: