കാസര്‍കോട്: എന്‍എസ്എസ് ജനറല്‍ സെക്രട്ടറിക്കും നായര്‍ സമുദായാംഗങ്ങള്‍ക്കുമെതിരെ സംസ്കാര ശൂന്യമായ പദപ്രയോഗം നടത്തിയ ലീഗ് മുഖപത്രത്തിന്റെ നടപടി കലാപത്തിനുള്ള ആഹ്വാനമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന് കുറ്റപ്പെടുത്തി. സമാധാനാന്തരീക്ഷം തകര്‍ത്ത് തങ്ങള്‍ക്കെതിരെ ഉയരുന്ന രാഷ്ട്രീയ എതിര്‍പ്പുകളെ മറികടക്കാനുള്ള മുസ്ലിംലീഗിന്റെ ഗൂഢതന്ത്രമാണ് ഇതിനുപിന്നില്‍. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാസര്‍കോട് ചെമ്മനാടിലെ കെ.ജി.മാരാര്‍ജി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തെ വിഭജിക്കാന്‍ മുന്നിട്ടിറങ്ങിയ മുസ്ലിംലീഗില്‍ നിന്നും ഇത്തരമൊരു നടപടിയുണ്ടായതില്‍ അത്ഭുതമില്ല. സമ്മേളനത്തിന്റെ മറവില്‍ കാസര്‍കോട് കലാപമഴിച്ചുവിട്ട പാര്‍ട്ടിയാണ് ലീഗ്. എന്നാല്‍ മതേതര പ്രസ്ഥാനമെന്നവകാശപ്പെടുന്ന കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാട് അറിയാന്‍ ജനങ്ങള്‍ക്ക് താല്പര്യമുണ്ട്. കലാപത്തിന് ആഹ്വാനം ചെയ്യുന്ന പാര്‍ട്ടിയെ മന്ത്രിസഭയിലുള്പ്പെടുത്തുന്നവര്ക്ക് മതേതരപാരമ്പര്യം എങ്ങനെ അവകാശപ്പെടാന്‍ സാധിക്കും. സംസ്ഥാനഭരണത്തില്‍ ലീഗിന്റെ അപ്രമാദിത്വവും കൈക്കൊള്ളുന്ന നടപടികളും ഭൂരിപക്ഷ സമുദായത്തില്‍ അസ്വസ്ഥത ഉളവാക്കിയിരുന്നു.
ഇതിനെതിരെ വിവിധ ഹൈന്ദവസംഘടനകള്‍ രംഗത്തെത്തുകയും ചെയ്തു. തങ്ങള്‍ക്കെതിരായി ഭൂരിപക്ഷ സമുദായങ്ങളില്‍ നിന്നും ഉയരുന്ന വികാരം മറികടക്കാന്‍ സമൂഹത്തിലെ സമാധാനന്തരീക്ഷം തകര്‍ക്കുകയാണ് ഇപ്പോള്‍ ലീഗിന്റെ ഉദ്ദേശ്യം. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: