കൊച്ചി: കഴിഞ്ഞ പത്തു വര്‍ഷത്തിലാദ്യമായി ഇലക്ട്രിക്കല്‍ ഉപകരണ വ്യവസായത്തിന്റെ വളര്‍ച്ചയില്‍ എട്ടു ശതമാനം ഇടിവുണ്ടായി. പദ്ധതികളിലെ വൈകലുകളും ഉയര്‍ന്ന തോതിലെ ഇറക്കുമതിയും പ്രാദേശിക വ്യവസായികളെ പ്രതികൂലമായി ബാധിച്ചു. 25 ദശലക്ഷം ഡോളര്‍ വിറ്റു വരവുള്ള ഈ വ്യവസായ മേഖല അതിന്റെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടമാണു നേരിട്ടു കൊണ്ടിരിക്കുന്നതെന്ന് ഇന്ത്യന്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് മാനുഫാക്ടറേഴ്സ് അസോസ്സിയേഷന് പുറത്തിറക്കിയ വാര്‍ഷിക വ്യവസായ സ്ഥിതിവിവരക്കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഈ വ്യവസായ മേഖല 2011-12 സാമ്പത്തിക വര്‍ഷം 6.6 ശതമാനം വള്‍ച്ച കൈവരിച്ച സ്ഥാനത്താണ് ഇപ്പോള്‍ നെഗേറ്റെവ് വളര്‍ച്ചയുണ്ടായിരിക്കുന്നത്.
പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വന്‍ തോതിലുണ്ടാകുന്ന കാലതാമസമാണ് പലപ്പോഴും പ്രതിസന്ധി സൃഷ്ടിക്കുന്നത്. സര്‍ക്കാര്‍ തലത്തിലുള്ള പ്രസരണ, വിതരണ കമ്പനികളുടെ പദ്ധതികളാണ് വന്‍ തോതില്‍ വൈകുന്നത്. ട്രാന്‍സ്ഫോര്‍മര്‍ വ്യവസായ മേഖലയേയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ളത്. 2011-12 വര്‍ഷം 25 ശതമാനം വളര്‍ച്ചയുണ്ടാക്കിയ ഈ മേഖല ഇത്തവണ 26 ശതമാനം ഇടിവാണു കാണിച്ചത്.
സാമ്പത്തിക വളര്‍ച്ചയ്ക്കും മികച്ച ജീവിത നിലവാരത്തിനും ഫലപ്രദമായ വൈദ്യുത വിതരണ സംവിധാനം ആവശ്യമാണ്. ഇതിനായി ഇലക്ട്രിക്കല്‍ ഉപകരണ വ്യവസായ മേഖലയ്ക്ക് സര്‍ക്കാരിന്റെ ശ്രദ്ധ ലഭിക്കേണ്ടത് ആവശ്യമാണെന്നും അസോസ്സിയേഷന് പ്രസിഡന്റ് ജെ.ജി. കുല്‍ക്കര്‍ണി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: