തായ്പേയി: തായ്വാനിലും ഫിലിപ്പീന്‍സിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്റ്റര്‍ സ്കെയ്ലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ തായ് വാനില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്കു പരുക്കേറ്റ്. രാജ്യതലസ്ഥാനം തായ്പേയിലാണു ഭൂചലനം അനുഭവപ്പെട്ടത്.
ചലനം അനുഭ്വപ്പെട്ടതോടെ ആളുകള്‍ വീടുവിട്ടു പുറത്തേക്ക് ഓടി. ഹോങ്കോങ്ങിലും പ്രഭവം അനുഭവപ്പെട്ടു. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.43 നാണു ഭൂചലനം ഉണ്ടായത്. മധ്യ നനതൗവില് നിന്നു 32 കിലോമീറ്റര്‍ കിഴക്കാണു പ്രഭവകേന്ദ്രം.
ഫിലിപ്പീന്‍സിലുണ്ടായ ഭൂചലനത്തില്‍ ഒമ്പത് പേര്‍ക്കു പരുക്കേറ്റതായി റിപ്പോര്‍ട്ട്. നിരവധി കെട്ടിടങ്ങള്‍ക്കു കേടുപറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: