Wednesday, May 14, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എവറസ്റ്റ് ഓര്‍മ്മകളില്‍ ചിന്നട്ടീച്ചര്‍

Janmabhumi Online by Janmabhumi Online
Jun 2, 2013, 09:11 am IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

ഇനിയും ഒരങ്കത്തിന്‌ ബാല്യമുണ്ട്‌ തനിക്കെന്ന്‌ ടീച്ചര്‍ക്ക്‌ ഉറപ്പുണ്ട്‌. അന്ന്‌ വയസ്സ്‌ 33, ഇന്ന്‌ 85 ആകുന്നു. പക്ഷേ ഉയരങ്ങള്‍ കീഴടക്കുന്നത്‌ ഒരു ഹരമാണെങ്കില്‍ പ്രായമൊരു തടസമാണോ? അല്ലേയല്ല. കവി പാടിയതുപോലെ,

“അബ്ധിയപ്പോളെറുമ്പുചാല്‍ മാത്രം,

അദ്രികൂടം ചിതല്‍പ്പുറ്റുമാത്രം

ഹാ! വിദൂര ധ്രുവയുഗം മുല്ല-

പ്പൂവിതളിന്റെ വക്കുകള്‍ മാത്രം” എന്നാവും മനോനില. അതുകൊണ്ടുതന്നെ ശതാഭിഷേകത്തിലും, ഒരു വട്ടം കൂടി ഹിമശൈലത്തിന്റെ നെറുകയിലേക്ക്‌ യാത്ര നടത്തണമെന്ന മോഹമാണ്‌ ചിന്നടീച്ചര്‍ക്ക്‌, മുടങ്ങിയതിനെ മുഴുമിപ്പിക്കാന്‍.

ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ്‌ കീഴടക്കിയ ടെന്‍സിംഗ്‌ നോര്‍ഗെയുടെ ശിക്ഷണത്തില്‍ എവറസ്റ്റിന്റെ 20800 അടി കയറിയ ഈ മലയാളി വനിതക്ക്‌ ശതാഭിഷേക നിറവിലും ആ യാത്രയുടെ ഓര്‍മകളില്‍ ആവേശം തുടിക്കുന്നു.

സാംസ്കാരിക തലസ്ഥാനമായ തൃശൂരിനടുത്ത്‌ പൂങ്കുന്നത്ത്‌ നമ്പാലത്തെ ഉമ്മറത്തിരുന്ന്‌ തന്റെ സാഹസികതയെക്കുറിച്ച്‌ പറയുമ്പോള്‍ പ്രായാധിക്യത്തിലും സ്മരണകള്‍ക്ക്‌ യാതൊരു കോട്ടവും ഉണ്ടായിട്ടില്ല. മഞ്ഞുപാളികളില്‍ സൂര്യകിരണങ്ങള്‍ വെള്ളിമേല്‍ക്കൂര തീര്‍ത്തപോലെ, എത്രകണ്ടാലും മതിവരാത്ത അംബരചുംബികളായ ഗിരിശൃംഗങ്ങളില്‍ മഞ്ഞും മലയും ചേര്‍ന്നുകിടക്കുന്ന മനംമയക്കുന്ന കാഴ്ചകള്‍. ആ സുന്ദര കാഴ്ചകളുടെ ഓര്‍മ്മകളിലേക്ക്‌ ചിന്നടീച്ചറെന്ന പാറുക്കുട്ടിയമ്മ നടന്നുകയറിയത്‌ പെട്ടെന്നായിരുന്നു. 1963ല്‍ ടെന്‍സിങ്ങും ഹിലാരിയും എവറസ്റ്റ്‌ കീഴടക്കിയതിന്റെ പത്താംവാര്‍ഷികാഘോഷ വര്‍ഷത്തിലാണ്‌ പാറുക്കുട്ടിയമ്മ എന്ന ചിന്നടീച്ചര്‍ എവറസ്റ്റിന്റെ പുത്തന്‍കാഴ്ചകളിലേക്ക്‌ നടന്നുകയറുന്നത്‌.

സ്ത്രീകള്‍ക്ക്‌ പുറത്തിറങ്ങാന്‍പോലും സ്വാതന്ത്ര്യമില്ലാതിരുന്ന കാലത്താണ്‌ ഒരു സാധാരണക്കാരിയായ മലയാളിപ്പെണ്‍കുട്ടി വീടുവിട്ട്‌ എവറസ്റ്റ്‌ കയറാന്‍ ഇറങ്ങിപുറപ്പെട്ടത്‌. ഏറെ കടമ്പകള്‍ കടക്കേണ്ടി വന്നു ചിന്നടീച്ചര്‍ക്ക്‌. ആദ്യം വീട്ടുകാരുടെ സമ്മതം, പിന്നെ അപകടം സംഭവിച്ചാല്‍ പാലിക്കേണ്ട നിബന്ധനകള്‍, ശാരീരികവും മാനസികവുമായ തയ്യാറെടുക്കല്‍… ടെന്‍സിങ്ങ്‌ നോര്‍ഗെ ഡയറക്ടറായിരുന്ന മൗണ്ടനീയറിങ്ങ്‌ ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക്‌ സെലക്ഷന്‍ കിട്ടി പ്രാഥമിക പരിശീലനത്തിന്‌ കയറിയപ്പോള്‍ മനസ്സുനിറയെ ആ ഉത്തുംഗ ശൃംഗത്തിന്റെ നെറുകയില്‍ എത്തുകയെന്ന ആവേശം മാത്രമായിരുന്നു ടീച്ചര്‍ക്ക്‌.

ആര്‍ക്കും കഴ്ചയില്‍തന്നെ അമ്പരപ്പും ഞെട്ടലുമുളവാക്കുന്ന ഗിരിനിര കയറിപ്പറ്റാന്‍ സാധിക്കുമോ എന്ന ആശങ്ക ഒരിക്കലും പക്ഷേ ടീച്ചറെ അലട്ടിയിരുന്നില്ല. ഓരോ ചുവടുവെപ്പിലും നിശ്ചയദാര്‍ഢ്യം വര്‍ദ്ധിച്ചുവന്നു. ആയിരം അടി താഴ്ചയില്‍ നിന്നും ഇരുപതിനായിരത്തിലേറെ അടിയിലേക്ക്‌ ഉയരുമ്പോള്‍ പലയിടങ്ങളിലും വൃക്ഷങ്ങള്‍ തന്നെ ഇല്ലായിരുന്നു. പക്ഷെ ഇവിടുത്തെ പൂക്കളും പ്രകൃതി രമണീയതയും ടീച്ചറെ ആവേശഭരിതയാക്കി. ദക്ഷിണേന്ത്യയില്‍ നിന്നും 24 അംഗസംഘത്തിലേക്ക്‌ അന്ന്‌ തെരഞ്ഞെടുക്കപ്പെട്ടത്‌ ടീച്ചര്‍ മാത്രമാണ്‌. നാലുപേരടങ്ങുന്ന ഓരോ സംഘമായാണ്‌ ടെന്‍സിങ്ങ്‌ നോര്‍ഗെ തിരിച്ചത്‌. നാലുപേരെയും പരസ്പരം കയറുകൊണ്ട്‌ ബന്ധിച്ചിരുന്നു. ഒരാള്‍ അടിതെറ്റിയാല്‍തന്നെ മറ്റുള്ളവര്‍ ചേര്‍ന്ന്‌ മുകളിലേക്ക്‌ കയറ്റും. ഇതിനായി ഐസ്‌ സ്നാക്സും ഒപ്പം കരുതിയിരുന്നു. കരിങ്കല്ലിനേക്കാള്‍ കട്ടിയുള്ള മഞ്ഞുമലകളെ കൊത്തി ചവിട്ടുപടികളുണ്ടാക്കി അതിലൂടെയാണ്‌ കയറിയത്‌.

മൂന്നുമാസത്തെ പരിശീലനത്തിന്‌ ശേഷമായിരുന്നു അവസാന സെലക്ഷന്‍ ഉണ്ടായത്‌. 1962 ഏപ്രില്‍ മാസത്തില്‍ തിരുവനന്തപുരത്ത്‌ പരിശീലനം കഴിഞ്ഞ്‌ തിരിച്ചെത്തിയതിന്‌ ശേഷം പത്രങ്ങളില്‍ മൗണ്ടനീയറിങ്ങ്‌ ക്ലബ്ബിന്റെ പരസ്യം പത്രത്തില്‍ കണ്ടപ്പോഴാണ്‌ അപേക്ഷ അയച്ചത്‌. ആറാഴ്ചത്തെ പരിശീലനത്തില്‍ രണ്ടാഴ്ച കാലാവസ്ഥ പരിചയപ്പെടുന്നതിന്‌ വേണ്ടിയായിരുന്നു. ആദ്യ ശ്രമത്തില്‍ 18500 അടിവരെ കയറാനാണ്‌ സാധിച്ചത്‌. പിന്നീട്‌ അടുത്തവര്‍ഷമാണ്‌ 20800ലേക്ക്‌ എത്തിയതെന്ന്‌ ചിന്നട്ടീച്ചര്‍ ഓര്‍ക്കുന്നു. കാഞ്ചന്‍ജംഗയില്‍ എത്തിയപ്പോഴുള്ള കാഴ്ച വിവരണാതീതമാണെന്ന്‌ ചിന്നടീച്ചര്‍ പറയുന്നു. വിവേകോദയം സ്കൂളില്‍ അധ്യാപികയായി ജോലി ചെയ്യുമ്പോഴാണ്‌ ടീച്ചറുടെ സാഹസികതയ്‌ക്ക്‌ തുടക്കം കുറിക്കുന്നത്‌.

1954ല്‍ ഓക്സിലറി കേഡറ്റ്‌ കോഴ്സിന്‌ ചേരാന്‍ അന്നത്തെ ഹെഡ്മിസ്ട്രസ്സായ മാലതി ടീച്ചറുടെ പ്രോത്സാഹനമാണ്‌ തനിക്ക്‌ ഈ രംഗത്തേക്ക്‌ കടന്നുവരാന്‍ പ്രചോദനമായതെന്നും ടീച്ചര്‍ പറഞ്ഞു. കോഴ്സ്‌ കഴിഞ്ഞപ്പോള്‍ എന്‍സിസിയില്‍ ചേരാനും അവസരം ലഭിച്ചത്‌ അങ്ങനെയാണ്‌ ഹിമാലയ സാനുക്കളിലെത്താനും തുടര്‍ന്ന്‌ ഡറാഡൂണില്‍നിന്ന്‌ 180 കിലോമീറ്റര്‍ അകലെയുള്ള ചക്രോത്തില്‍ എത്തി പരിശീലനം നേടാനും കഴിഞ്ഞത്‌. സമുദ്രനിരപ്പില്‍ നിന്നും 8000 അടി അകലെയാണ്‌ ട്രെയിനിങ്ങ്‌ സെന്റര്‍ അവിടെ നിന്ന്‌ ഒമ്പതിനായിരം അടി അകലെയുള്ള വ്യാസശിഖാപര്‍വ്വതത്തിലേക്കുള്ള യാത്ര ഏറെ അവിസ്മരണീയതയാണ്‌ തനിക്ക്‌ സമ്മാനിച്ചതെന്ന്‌ അവര്‍ പറയുന്നു.

തന്റെ ശിഷ്യരില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ചിന്നട്ടീച്ചറെ ടെന്‍സിങ്ങ്‌ ഒരുപാട്‌ തവണ അഭിനന്ദിച്ചിട്ടുണ്ട്‌. പാറുക്കുട്ടിയെന്ന്‌ നാവ്‌ വഴങ്ങാത്തതിനാല്‍ തന്നെ മിസ്‌ കുട്ടി എന്ന ഓമനപ്പേരിലാണ്‌ ടെന്‍സിങ്ങ്‌ വിളിച്ചിരുന്നതെന്നും അവര്‍ പറയുന്നു. പബ്ലിക്‌ സ്പീക്കിങ്ങിലും മറ്റും മറ്റു സംസ്ഥാനങ്ങളിലുള്ളവരേക്കാള്‍ ഏറെ മികവ്‌ പുലര്‍ത്തിയിരുന്ന പാറുക്കുട്ടിയെ അന്നത്തെ ബംഗാള്‍ ഗവര്‍ണറായിരുന്ന പത്മജ നായിഡു രാജ്‌ ഭവനിലേക്ക്‌ വിളിപ്പിച്ച്‌ അഭിനന്ദിച്ചിരുന്നു. തന്റെ ജീവിതത്തിലെ ഏറെ സന്തോഷവും അഭിമാനവും നിറഞ്ഞ മുഹൂര്‍ത്തമായിരുന്നു ഇതെന്ന്‌ ടീച്ചര്‍. കേരള വര്‍മ്മ ഹോസ്റ്റലിലെ കുട്ടികള്‍ ഝാന്‍സി റാണിയെന്ന ചെല്ലപ്പേരിലാണ്‌ വിളിച്ചിരുന്നത്‌.

പൂങ്കുന്നം സീതാറാം മില്ലിലെ ക്ലാര്‍ക്കായിരുന്ന ഗോവിന്ദന്‍കുട്ടിനായരുടെ ആറുമക്കളില്‍ രണ്ടാമത്തെ മകളായിരുന്നു പാറുക്കുട്ടി. വിവാഹം കഴിച്ചെങ്കിലും നാലുവര്‍ഷം മാത്രമാണ്‌ ആ ദാമ്പത്യം നീണ്ടുനിന്നത്‌. ഇപ്പോള്‍ കേരളവര്‍മ്മ കോളേജിനടുത്ത്‌ നമ്പാലത്തെ വീട്ടില്‍ വാര്‍ദ്ധക്യത്തിന്റെ അവശതയൊന്നും അലട്ടാതെ പുതുതലമുറയേക്കാള്‍ ആവേശത്തോടെ അധ്യാപന രംഗത്ത്‌ സജീവസാന്നിദ്ധ്യമായി നിറഞ്ഞുനില്‍ക്കുകയാണ്‌ ചിന്നടീച്ചര്‍. നിരവധി കുട്ടികളാണ്‌ ദിവസവും ടീച്ചറുടെ വീട്ടില്‍ അറിവിന്റെ അക്ഷരഖനി തേടിയെത്തുന്നത്‌. ഇവര്‍ക്കെല്ലാം ആവേശത്തോടെ അക്ഷരം പകര്‍ന്നുകൊടുത്തും തന്റെ പഴയകാല സാഹസികതകള്‍ പറഞ്ഞു മനസ്സിലാക്കിയും പുത്തന്‍തലമുറയെ ആവേശഭരിതമാക്കുകയാണ്‌ ചിന്നടീച്ചറെന്ന പാറുക്കുട്ടിയമ്മ. പ്രായമായാല്‍ ഒരിടത്ത്‌ അടങ്ങിയൊതുങ്ങി ഇരുന്നൂകൂടെ എന്ന്‌ ചോദിക്കുന്നവരെ ചിന്നടീച്ചര്‍ പുച്ഛത്തോടെ അവഗണിക്കുന്നു. മനസ്സ്‌ ചെറുപ്പമാണെങ്കില്‍ പ്രായത്തിന്‌ നിങ്ങളെ തോല്‍പ്പിക്കാനാവില്ലെന്ന്‌ ചിന്നട്ടീച്ചര്‍ അവര്‍ക്ക്‌ സ്വന്തം ജീവിതം കൊണ്ട്‌ കാണിച്ചുകൊടുക്കുന്നു.

കൃഷ്ണകുമാര്‍ ആമലത്ത്‌

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍:പ്രതിരോധ ഓഹരികള്‍ കുതിപ്പ് തുടരുന്നു; ആകാശ് മിസൈല്‍ നിര്‍മ്മാതാക്കളായ ഭാരത് ഡൈനാമിക്സിന് 11 ശതമാനം കുതിപ്പ്

Kerala

പൊലീസ് ചമഞ്ഞ് തട്ടിപ്പ് : എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

Kerala

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 9 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

ഹാര്‍ട്ട് ബീറ്റ് കൂടണ് എന്ന ഗാനത്തിലെ രംഗം (ഇടത്ത്) ദിലീപിന്‍റെ ദോഹയിലെ സ്റ്റേജ് ഷോയില്‍ ഡയാന ഹമീദ്, നിഖില വിമല്‍ എന്നിവരോടൊപ്പം ദിലീപ് നൃത്തം ചെയ്യുന്നു (വലത്ത്)
Kerala

പ്രിന്‍സ് ആന്‍റ് ഫാമിലി….കാത്തിരിപ്പിനൊടുവില്‍ ദിലീപിന് മറ്റൊരു ഹിറ്റ്?

Kerala

ഭിന്നശേഷിക്കാരിയായ പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണി ആക്കി: പ്രതിക്ക് ട്രിപ്പിള്‍ ജീവപര്യന്തവും പിഴയും

പുതിയ വാര്‍ത്തകള്‍

കോടഞ്ചേരിയില്‍ അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍,കുടുങ്ങിയത് 150 ലേറെ വിനോദ സഞ്ചാരികള്‍

മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ (ഇടത്ത്) ദ ഹിന്ദു എഡിറ്റര്‍ എന്‍.റാം (വലത്ത് നിന്നും രണ്ടാമത്)

മോദിയെ കുടുക്കാന്‍ ത്രീ ചാര്‍സോ ബീസ് ….മോദിയെ പുകഴ്‌ത്തി കുടുക്കിടാന്‍ ശശി തരൂരും കരണ്‍ ഥാപ്പറും എന്‍.റാമും ചേര്‍ന്ന് ഗൂഢാലോചന

തിരുവല്ലയില്‍ ബിവറേജസ് ഔട്ട്‌ലെറ്റിലും ഗോഡൗണിലും വന്‍ അഗ്നിബാധ, ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം

ശ്രീരാമന്‍ വെറും കഥയിലെ കഥാപാത്രമെന്ന രാഹുല്‍ ഗാന്ധിയുടെ യുഎസ് സര്‍വ്വകലാശാലയിലെ പ്രസംഗത്തിനെതിരെ കേസ് വാദം മെയ് 19ന്

താമരശേരിയില്‍ 2 വിദ്യാര്‍ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച സീനിയര്‍ അഭിഭാഷകന്‍ ഒളിവില്‍

“പഹല്‍ഗാം ഭീകരരെ പിടിച്ചോ?”- ഇതായിരുന്നു പാകിസ്ഥാനെതിരെ യുദ്ധം ജയിച്ചപ്പോഴും ജിഹാദികള്‍ ചോദിച്ചത്; ഇപ്പോള്‍ അതിനും മറുപടിയായി

പാകിസ്ഥാനെ സഹായിച്ച തുർക്കി, അസർബൈജാൻ രാജ്യങ്ങളിലേയ്‌ക്ക് ഇനി ബുക്കിംഗ് ഉണ്ടാവില്ല : ബഹിഷ്ക്കരിച്ച് ഗുജറാത്തിലെ ടൂർ ഓപ്പറേറ്റർമാർ

ആന്‍ഡമാന്‍ കടലില്‍ കാലവര്‍ഷം എത്തി, കേരളത്തില്‍ വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത

മോദി സര്‍ക്കാരിനെ ശ്ലാഘിച്ചും കുത്തിയും ശശി തരൂര്‍; ഈ അഭ്യാസത്തിന്റെ അര്‍ത്ഥം എന്തെന്ന് സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies