കൊച്ചി: ലോക പുകയിലവിരുദ്ധ ദിനത്തില്‍ അമ്യത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ പുകയിലവിരുദ്ധ സംഘടനയായ ‘ആത്മ’യുടെ (ക്കസ്സപ്പക്കകക്ക ന്ധദ്ധ സ്സഗ്ന്വന്റ്യ്യഗ്ന പ്പഗ്നത്മനുണ്ഡനു ന്ധ ന്റന്ധ ക്കണ്ഡത്സദ്ധന്ധന്റ) ആഭിമു്യത്തില്‍ അമ്യതയില്‍ പുകവലിയ്ക്കെതിരെ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തി. പുകയില വിരുദ്ധദിനാചരണത്തിന്റെ ഉല്‍ഘാടനം മെഡിക്കല്‍ ഡയറക്ടര്‍ ഡോ:പ്രേംനായര്‍ നിര്‍വഹിച്ചു.
പുകവലിമൂലം സമൂഹത്തിനുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ്സുകള്‍, വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍, പുകവലിയ്ക്കെതിരെ ബോധവല്‍ക്കരണം നല്കുന്ന ഫോട്ടോ പ്രദര്‍ശനം, മൂകാഭിനയം എന്നിവ നടത്തി.
ബ്രഹ്മചാരിണി കരുണാമ്യതചൈതന്യ, ഡോ:പ്രതാപന്‍നായര്‍ പ്രിന്‍സിപ്പല്‍ അമ്യത സ്കൂള്‍ ഓഫ് മെഡിസിന്, ബ്രഹ്മചാരിണി രഹ്ന, ഡോ:സഞ്ജീവ് കെ.സിങ്ങ് മെഡിക്കല്‍ സൂപ്രണ്ടന്റ്, ഡോ:ദിനേശ്, ഡോ:എസ്.കെ.രാമചന്ദ്രന്, ഡോ:ഗോപാല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: