കാസര്‍കോട്: ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന കേരള സ്റ്റേറ്റ് റോഡ് പ്രോജക്ടിണ്റ്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കാസര്‍കോട് തുടക്കമായി. പദ്ധതിയുടെ ഭാഗമായുളള ൧൩൩ കോടിയുടെ കാഞ്ഞങ്ങാട്-കാസര്‍കോട് കെ എസ് ടി പി റോഡിണ്റ്റെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു. ൨൪൦൩ കോടി രൂപ ചെലവില്‍ ൩൬൪ കിലോമീറ്റര്‍ റോഡാണ് സംസ്ഥാനത്ത് കെ എസ് ടി പി രണ്ടാംഘട്ടത്തില്‍ നിര്‍മ്മിക്കുന്നത്. അന്തര്‍ദേശീയ നിലവാരമുളള റോഡുകളാണ് നിര്‍മ്മിക്കുക. മേയ് ൧൬ ന് ചേര്‍ന്ന ലോകബാങ്ക് യോഗം പദ്ധതിക്ക് തുക അനുവദിച്ചതായി പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് പറഞ്ഞു. കാസര്‍കോട്-കാഞ്ഞങ്ങാട് റോഡ് ൧൩൩ കോടി രൂപാ ചെലവിലാണ് നിര്‍മ്മിക്കുക. രണ്ടു വര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തീകരിക്കും. ആഗോള ടെണ്ടര്‍ ക്ഷണിച്ചാണ് കരാറുകാരെ തെരഞ്ഞെടുത്തത്. അന്തര്‍ദേശീയ നിലവാരത്തിലുളള റോഡ് അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. പതിനഞ്ച് മുതല്‍ ഇരുപത് മീറ്റര്‍ വരെയാണ് വീതി. കാസര്‍കോട്,കാഞ്ഞങ്ങാട്, മേല്‍പറമ്പ് ജംഗ്ഷന് വികസിപ്പിക്കാനും പദ്ധതിയുണ്ട്. ൧൨൦ മീറ്റര്‍ നീളമുളള മേല്പാലവും നിര്‍മ്മിക്കും. ൧൦ മീറ്റര്‍ ടാര്‍ ചെയ്ത റോഡ്, വീതിയുളള നടപ്പാത, സൗരോര്‍ജ്ജ പാനല്‍, ബസ് ബേ റോഡരികില്‍ വനം വച്ചു പിടിപ്പിക്കല്‍, ജനങ്ങള്‍ കൂടുതലുളള മേഖലയില്‍ പ്രത്യേക ഫുട്പാത്ത് എന്നിവയും റോഡ് നിര്‍മ്മാണത്തിണ്റ്റെ ഭാഗമായി പൂര്‍ത്തീകരിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിണ്റ്റെ സാന്നിധ്യത്തില്‍ ലോകബാങ്ക് പ്രതിനിധികളുമായി വിവിധ ഘട്ടത്തില്‍ നടത്തിയ ചര്‍ച്ചയുടെ ഫലമായാണ് പുതുക്കിയ രൂപരേഖയനുസരിച്ച് പദ്ധതി നിര്‍മ്മാണം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: