പൂനെ: യേര്വാര്ദ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ബോളിവുഡ് താരം സഞ്ജയ് ദത്ത് പേപ്പര്‍ ബാഗുകള്‍ നിര്‍മ്മിക്കുന്നു. പേപ്പര്‍ ബാഗ് നിര്‍മ്മിക്കുന്നതിലൂടെ ദത്തിന് കിട്ടുന്നത് 25 രൂപയാണ്. 1993ലെ മുംബൈ സ്ഫോടന കേസില്‍ മൂന്നര വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് പൂനെയിലെ യേര്വാര്ദ് ജയിലിലാണ് ദത്ത് കഴിയുന്നത്.
മെയ് 22നാണ് ദത്തിനെ യേര്വാര്ദ് ജയിലിലേക്ക് മാറ്റിയത്. ഏട്ട് കിലോ വരെ ഭാരം തൂക്കാന്‍ കഴിയുന്ന മികച്ച പേപ്പര്‍ ബാഗുകള്‍ നിര്‍മ്മിക്കാന്‍ ദത്ത് പഠിക്കുകയാണ്. പ്ലാസ്റ്റിക്ക് ബാഗുകള്‍ നിരോധിച്ചതിനെ തുടര്‍ന്നാണ് ദത്ത് പേപ്പര്‍ ബാഗുകള്‍ നിര്‍മ്മിക്കുന്നത്.ജയിലിനുള്ളില്‍ പൂര്‍ണ സുരക്ഷിത്വത്തിലാണ് ദത്തിന്റെ പേപ്പര്‍ ബാഗ് നിര്‍മ്മാണം.
ജയിലില്‍ കഠിന ജോലികള്‍ നല്‍കണമെന്ന് ദത്ത് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ജയില്‍ അധിക്യതര്‍ അത് തള്ളികളഞ്ഞു. സഹതടവുക്കാര്ക്കൊപ്പം ജയിലിനുള്ളില്‍ സുരക്ഷാ ഭീഷണിയുള്ളതിനാലാണ് ദത്തിന് കഠിനമായ ജോലി നല്‍കാത്തതെന്നാണ് ജയില്‍ അധിക്യതരുടെ വിശദീകരണം.ജയിലില്‍ ഇതിന് മുമ്പ് ദത്ത് ചൂരല്‍ കസേരകള്‍ നിര്‍മ്മിക്കാന്‍ പരിശീലിച്ചിരുന്നു.ഗ്യഹോപകരണങ്ങള്‍,മെഴുക് തിരികള്‍, ബാഗുകള്‍ എന്നിവയാണ് ജയിലിലെ മറ്റ് വില്പ്പനവസ്തുകള്. ജയിലില്‍ നിര്‍മ്മിക്കുന്ന വില്‍പ്പന വസ്തുക്കള്‍ സര്‍ക്കാര്‍ വകുപ്പുകള്‍ വഴി വില്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: