ഏറ്റുമാനൂര്‍: കടപ്പൂര് കിളികുളം ശ്രീ ഭഗവതീ ധര്‍മ്മശാസ്താ ക്ഷേത്രപരിസരത്ത് നടപ്പാക്കുന്ന ദേവാരണ്യം പദ്ധതിയുടെയും ജന്മനക്ഷത്ര വൃക്ഷവനവല്ക്കരണത്തിന്റെയും ഉദ്ഘാടനം ഇന്ന് നടക്കും. വൈകിട്ട് 3.30ന് ഭൂമി പൂജയ്ക്കുശേഷം ഡോ.എം.ജെ.എം.നമ്പൂതിരി വൃക്ഷത്തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തില്‍ ക്ഷേത്രമാനേജിംഗ് ട്രസ്റ്റി പി.എന്‍.ഗോപാലകൃഷ്ണന് അദ്ധ്യക്ഷത വഹിക്കും. കാണക്കാരി ഗ്രാമപഞ്ചായത്തംഗം വി.സാംകുമാര്‍, ട്രസ്റ്റ് രക്ഷാധികാരി സി.കെ.ചെല്ലപ്പന്, വെമ്പള്ളിക്കാവിലമ്മ സേവാസമിതി പ്രസിഡന്റ് എന്‍.അജിത്കുമാര്‍ എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: