കോട്ടയം: മാംഗോ ഗ്രോവേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നാളെ മുതല്‍ 16 വരെ നാഗമ്പടം മുനിസിപ്പല്‍ മൈതാനത്ത് ദേശീയ മാമ്പോഴത്സവം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മാമ്പഴോത്സവം 3ന് വൈകിട്ട് 5ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. പവലിയന്റെ ഉദ്ഘാടനം ജോസ് കെ.മാണി എംപി നിര്‍വ്വഹിക്കും. നഗരസഭാ ചെയര്മാന് സന്തോഷ്കുമാര്‍ അദ്ധ്യക്ഷത വഹിക്കും. വി.എന്‍.വാസവന് മുഖ്യാതിഥിയായിരിക്കും. നാല്പത്തി അഞ്ചോളം മാമ്പഴസ്റ്റാളുകള് പ്രവര്‍ത്തിക്കും. കിലോയ്ക്ക് 25 രൂപ മുതല്‍ 100രൂപവരെ വിലയുള്ള മാമ്പഴങ്ങള്‍ മേളയില്‍ ലഭ്യമാകും. അല്‍ഫോണ്‍സ, ബങ്കനാംവള്ളി, മല്‍ഗോവ, കാലപ്പാടി, സിന്ദൂരം, ദഡേരി, ചക്കരക്കുട്ടി, ലഡു, റൊമേനിയ, കോട്ടുക്കോണം, ജഹാംഗീര്‍, മല്ലിക, റോസ്മേരി, ഹിമാംപസന്ത് തുടങ്ങി വിവിധയിനം മാങ്ങളും മാവിന്‍തൈകളും മേളയില്‍ ലഭിക്കും. പത്രസമ്മേളനത്തില്‍ മാംഗോ ഗ്രോവേഴ്സ് അസോസിയേഷന് ഭാരവാഹികളായ വി.വിജയകുമാര്‍, മോഹന്‍ കുമാര്‍, ഷാജി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: