ഇസ്ലാമാബാദ്: പാക്കിസ്ഥാന് പ്രദേശത്ത് യുഎസിന്റെ ആളില്ലാ വിമാനങ്ങള്‍ നടത്തുന്ന ആക്രമണങ്ങളില്‍ പാക്കിസ്ഥാന് നിയുക്ത പ്രധാനമന്ത്രി നവാസ് ഷെരീഫ് ആശങ്ക പ്രകടിപ്പിച്ചു.
പാക്കിസ്ഥാന്റെ സ്വയംഭരണ പ്രദേശത്ത് അതിക്രമിച്ചു കയറിയതു കൂടാതെ അന്താരാഷ്ട്രാ നിയമങ്ങളും ലംഘിച്ചതായും പാക്കിസ്ഥാന് മുസ്ലിം ലീഗ്-നവാസി(പിഎംഎല്‍-എന്‍)ന്റെ നേതാവ് ഷെരീഫ് പ്രസ്താവനയില്‍ പറഞ്ഞു.
അഫ്ഗാന് അതിര്‍ത്തിക്ക് സമീപം വടക്കന്‍ വസീരിസ്ഥാന് ഗോത്ര മേഖലയില്‍ ഉണ്ടായ ആളില്ലാ വിമാനാക്രമണത്തില്‍ താലിബാന് നേതാവ് വലിയൂര്‍ റഹ്മാന് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പാക് താലിബാന് വെടിനിര്‍ത്തല്‍ വാഗ്ദാനം പിന്‍വലിച്ചിരുന്നു. ഇതിന്റെ തൊട്ടടുത്ത ദിവസമാണ് ഷെരീഫ് പ്രസ്താവനയുമായി രംഗത്തെത്തിയത്.
പുതിയ സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ താലിബാനില്‍ സമാധാനം വാഗ്ദാനം ചെയ്തത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കലാപങ്ങള്‍ അവസാനിക്കുമെന്ന് പ്രത്യാശ സൃഷ്ടിച്ചിരുന്നു. എന്നാല്‍ യുഎസിന്റെ ആളില്ലാ വിമാനാക്രമണത്തോടെ ആ പ്രതീക്ഷ നശിക്കുകയാണെന്ന് താലിബാന് ഭീകര നേതാക്കള്‍ പറഞ്ഞു.
രാഷ്ട്രത്തിന്റെ പരമാധികാരം ലംഘിച്ച് നടത്തുന്ന യുഎസ് വ്യോമാക്രമണത്തിനുമേല് ആസൂത്രിത നിയമം കൊണ്ടുവരുമെന്ന് പിഎംഎല്‍-എന്‍ ന്റെ നേതാവ് ചൗധരി നിസാര്‍ അലി ഖാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: