തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് മെഡിക്കല്‍ കോളേജുകള്‍ തുടങ്ങുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച നിസഹകരണ സമരം തുടങ്ങി. കെ.ജി.എം.ഒ എയുടെ നേതൃത്വത്തില്‍ അനിശ്ചിത കാലത്തേക്കാണ് സമരം.
ഇന്നു മുതല്‍ ആരോഗ്യ അദാലത്തുകള്‍, വി.ഐ.പി ഡ്യൂട്ടി, മെഡിക്കല്‍ ക്യാമ്പുകള്‍, ഡി.എം.ഒ കോണ്‍ഫറന്‍സ് എന്നിവ ബഹിഷ്കരിക്കും. ഒ.പി. ഐ.പി ഡ്യൂട്ടികള്‍ ബഹിഷ്ക്കരിക്കില്ലെന്നും കെ.ജി.എം.ഒ.എ അറിയിച്ചു. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളെ മെഡിക്കല്‍ കോളേജ് ആക്കിയാല്‍ ആരോഗ്യമേഖലയെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്.
ഡോക്ടര്‍മാരുടെ സമരം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സമരം തിരിച്ചടിയാകും. അതേസമയം ഡോക്ടര്‍മാര്‍ സമരം നേരത്തെ പ്രഖ്യാപിച്ചിരുന്നതാണെങ്കിലും സമരം കാര്യമില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുത്തിട്ടില്ല.
എന്‍ആര്‍ച്ച്എം ഡോക്ടര്‍മാരെ ഉപയോഗിച്ച് സമരത്തെ നേരിടാണ് ആരോഗ്യവകുപ്പിന്റെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: