മോസ്കോ: ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയിലെ ബാഷദ് അല്‍ അസദ് ഭരണകൂടത്തിന് വിമാനവേധശേഷിയുള്ള എസ് -300 മിസെയിലുകള്‍ റഷ്യ ഇതുവരെ നല്‍കിയിട്ടില്ലെന്ന് സൂചന.
സിറിയന്‍ ആയുധ ഉപരോധം നീക്കിയ യൂറോപ്യന്‍ യൂണിയന് നടപടിയുടെ പശ്ചാത്തലത്തില്‍ അസദിന് മിസെയിലുകള്‍ കൈമാറുമെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. വാഗ്ദാനം ചെയ്യപ്പെട്ട മിസെയിലുകളുടെ ചില ഭാഗങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചെന്ന് അസദും വെളിപ്പെടുത്തി. എന്നാല്‍ അസദിന് റഷ്യ ഇതുവരെ ആയുധങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും ഈവര്‍ഷം അതിനു സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. റഷ്യന്‍ മാധ്യമങ്ങള്‍ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടു. എസ് -300 മിസെയിലുകള്‍ അസദിന് ലഭിച്ചതായി യാതൊരു ഉറപ്പുമില്ലെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വെഡോമോസ്റ്റി ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 2014 മുന്‍പ് സിറിയ്ക്ക് മിസെയിലുകള്‍ നല്‍കാനുള്ള സാധ്യതയില്ലെന്നു കൊമ്മര്‍സാന്റ് ദിനപത്രം പറയുന്നു. 2014 രണ്ടാം ക്വാര്‍ട്ടറില്‍ സിറിയയ്ക്ക് മിസെയില്‍ ലഭിച്ചാലും ഉടനടി ഉപയോഗിക്കാന്‍ സാധിക്കില്ല.
പരീക്ഷണ വിക്ഷപണങ്ങള്ക്കും മിസെയില്‍ തൊടുക്കുന്നതിന് സിറിയന്‍ സൈനികരെ പരിശീലിപ്പിക്കുന്നതിനും കുറഞ്ഞത് ആറുമാസമെങ്കിലുമെടുക്കുമത്രെ.
ഒക്ടോബറിനു മുന്‍പ് അസദിനു റഷ്യന്‍ മിസെയില്‍ ലഭ്യമാകില്ലെന്ന് ഇന്റര്‍ഫാക്സ് വാര്‍ത്താ ഏജന്‍സി വിലയിരുത്തുന്നു. സിറിയന്‍ വിഷയത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ നിലപാടുകളും മേഖലയിലെ അ അന്തരീക്ഷവും പരിശോധിച്ചശേഷമാവും ഇതു സംബന്ധിച്ച് റഷ്യന്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുക. സിറിയയുമായുള്ള കരാര്‍ പാലിക്കുമെന്ന് റഷ്യ പ്രഖ്യാപിച്ചുകഴിഞ്ഞു.
എങ്കിലും ആയുധ കൈമാറ്റം അനിശ്ചതകാലത്തേക്കു നീട്ടിക്കൊണ്ടുപോകാന്‍ അവര്‍ക്കാവും. ഇസ്കാന്‍ഡര്‍ മിസെയിലുകള്‍ വേണമെന്ന് സിറിയ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ട്.
എന്നാല്‍ അതു നല്കാന് റഷ്യ ഇതുവരെ തയാറായിട്ടില്ല. എസ്-300 യുടെ കാര്യത്തിലും സമാന സ്ഥിതിയുണ്ടാവാനുള്ള സാധ്യതകള്‍ തള്ളിക്കളായാനാവില്ലെന്നാണ് നയതന്ത്രവിദഗ്ധരുടെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: