കൊച്ചി: കടമക്കുടി ഗ്രാമപഞ്ചായത്തിലെ വിവിധ ആവശ്യങ്ങളുന്നയിച്ച് ബിജെപി കടമക്കുടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഇ.എസ്.പുരുഷോത്തമന് ഉദ്ഘാടനം ചെയ്തു.
കടമക്കുടി പഞ്ചായത്തിലെ കുടിവെള്ള വിതരണത്തിലെ അഴിമതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് പുരുഷോത്തമന് ആവശ്യപ്പെട്ടു. ബിജെപി കടമക്കുടി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഡി.ബി.ബൈജു അധ്യക്ഷത വഹിച്ചു. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് കെ.ടി.ബിനീഷ്, പഞ്ചായത്ത് കമ്മറ്റി നേതാക്കളായ പി.എസ്.സുരേഷ്, എ.ആര്.കൈലാസന്, ടി.ഐ.ബാലകൃഷ്ണന്, ടി.എസ്.ബാലന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: