കോട്ടയം: യുഡിഎഫ് ഭരണത്തിലുള്ള കോട്ടയം നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മറ്റിയില്‍ നിന്നും മുന്‍ധാരണ പ്രകാരം മൂന്ന് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന്മാര് രാജിവച്ചു. വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് ജൂലിയസ് ചാക്കോ(കോണ്‍ഗ്രസ് എ), പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സൂസന് കുഞ്ഞുമോന്(കോണ്‍ഗ്രസ് എ), ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഷൈനി ഫിലിപ്പ് (കോണ്‍ഗ്രസ് ഐ) എന്നിവരാണ് ഇന്നലെ 3.30ന് നഗരസഭാ സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയത്. ഇവര്‍ക്കു പകരക്കാരായി കോണ്‍ഗ്രസില്‍ നിന്നുതന്നെയുള്ള സിന്‍സി പാറയില്‍, ജാന്‍സി ജേക്കബ്, ഹരിശ്ചന്ദ്രന് എന്നിവരാണ് സ്ഥാനമേല്‍ക്കുക. രണ്ടുവര്‍ഷമാണ് ഇവരുടെ കാലാവധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: