ചങ്ങനാശേരി: പുതുമന ശ്രീമഹാഗണപതി ദേവസ്ഥാനത്ത് അലങ്കാരഗോപുര നിര്‍മ്മാണം പൂര്‍ത്തിയായി. മഹാഗണപതിയുടെ ജനനം, ആനത്തലയുണ്ടായത്, ഏത്തമിടീലിന്റെ കഥ, മഹാഭാരതം രചിച്ചത്, ഗണപതിപ്രാതല്‍, ഒറ്റക്കൊമ്പനായത്, മാമ്പഴം കഥ, വയറില്‍ നാഗബന്ധനം ഉണ്ടായത് എന്നീ കഥകള്‍ മനോഹര ശില്പങ്ങളായി ഗോപുരത്തില്‍ നിര്‍മ്മിച്ചിരിക്കുന്നു.
പ്രണാമമര്‍പ്പിക്കുന്ന ഗജവീരന്, ദ്വാരപാലകര്‍, ഷോഡശദളപത്മം എന്നിവയും കൂടുതല്‍ കമനീയമാണ്. ഋഷിമാരും ദീപലക്ഷ്മികളും പൂജിക്കുന്ന പുതുമന ഗണപതിയുടെ ശില്പവും ഇതോടൊപ്പമുണ്ട്. നാഗപട്ടണം ശേഖര്സ്വാമികള്, തഞ്ചാവൂര്‍ ഗുണശേഖര്‍ എന്നിവര്‍ ശില്പനിര്മ്മാണത്തിന് നേതൃത്വം വഹിച്ചു. മകരമാസം ആരംഭിച്ച നിര്‍മ്മാണം നൂറുദിവസങ്ങള്‍ കൊണ്ടാണ് പൂര്‍ത്തീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: