ബീജിങ്: പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ ജപ്പാന് സന്ദര്‍ശനത്തില്‍ ചൈനയ്ക്ക് കടുത്ത അതൃപ്തി. ഇന്ത്യ ‘നാശം വിളിച്ചു വരുത്തുകയാണെന്നും ജപ്പാനുമായുള്ള ബന്ധം ഇന്ത്യയെ ആപത്തില്‍’ ചാടിക്കുമെന്നും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചൈനീസ് പത്രമായ ഗ്ലോബല്‍ ടൈംസ് മുന്നറിയിപ്പ് നല്കി.
ഇന്ത്യയുമായും മറ്റ് അയല്‍രാജ്യങ്ങളുമായും ചേര്‍ന്ന് ചൈനയെ ‘വളയാനാണ്’ ജപ്പാന് ശ്രമിക്കുന്നതെന്നും ചൈന ആരോപിക്കുന്നു. സര്‍ക്കാര്‍ സ്ഥാപനമായ ഷാങ്ന്ഘായിലെ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ അഫയേഴ്സിലെ ബുദ്ധിജീവികളിലൊരാള്‍ എഴുതിയ ലേഖനത്തിലാണ് ഇന്ത്യക്ക് പരോക്ഷ മുന്നറിയിപ്പുള്ളത്.
ചൈനീസ് പ്രധാനമന്ത്രി ലി ക്വെയാംഗ് ഇന്ത്യ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ജപ്പാനിലേക്കു പോയത്. ചൈനയ്ക്കെതിരേയുള്ള ഇന്ത്യയുടെ നീക്കമായാണ് മാധ്യമങ്ങള്‍ ഇതിനെ വിലയിരുത്തുന്നതെന്ന് ലേഖനത്തില്‍ പറയുന്നു.മന്മോഹന് സിംഗിന്റെ ജപ്പാന് സന്ദര്‍ശനത്തില്‍ അസ്വാഭാവികതയില്ലെന്നു വിലയിരുത്തിയ ലേഖനത്തില്‍ പക്ഷേ, ദ്വിദിന സന്ദര്‍ശനം ഒരു ദിവസം കൂടി നീട്ടിയത് അസ്വാഭാവികമാണെന്നു ചൂണ്ടിക്കാട്ടുന്നു.
ജപ്പാനുമായി ദിയോയു ദ്വീപുകളെ ചൊല്ലി ചൈനയുടെ ബന്ധം വഷളായിരിക്കുകയാണ്. അതിര്‍ത്തി തര്‍ക്കം ഇന്ത്യയുമായുമുണ്ട്. ഈ സാഹചര്യത്തില്‍ ചൈനയ്ക്കെതിരേ ഇരു രാജ്യങ്ങളും തന്ത്രപരമായ സഹകരണം ഉണ്ടാകാനുള്ള സാഹചര്യവും ലേഖനം ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: