ന്യൂദല്‍ഹി: ആംവേ മേധാവിയെ അറസ്റ്റ് ചെയ്ത ക്രൈംബ്രാഞ്ച് നടപടിക്കെതിരേ അന്വേഷത്തിന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉത്തരവിട്ടു. ഉത്തരമേഖലാ എഡിജിപി ശങ്കര്‍ റെഡ്ഡിക്കാണ് അന്വേഷണച്ചുമതല. ആംവെയുടെ ചെയര്‍മാനും ഇന്ത്യന്‍ ഘടകം സിഇഒയുമായ അമേരിക്കന്‍ പൗരന് പിങ്ക്നി സ്കോട്ട് വില്യമിനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ കേന്ദ്രം രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് ആഭ്യന്തര മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
അറസ്റ്റ് നിരാശാജനകമാണെന്നും വിദേശികള്‍ ഇന്ത്യയില്‍ മുതല്‍ മുടക്കുന്നതില്നിന്നു പിന്മാറാന് ഇത്തരം സംഭവങ്ങള്‍ കാരണമാകുമെന്ന് കേന്ദ്ര കമ്പനികാര്യമന്ത്രി സച്ചിന് പൈലറ്റ് അഭിപ്രായപ്പെട്ടിരുന്നു. നടപടി രാജ്യത്തേക്കുള്ള നിക്ഷേപകരുടെ വരവിനെ ദോഷകരമായി ബാധിക്കും. നിയമാനുസൃത കമ്പനികളെ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്നും സച്ചിന് പൈലറ്റ് ആവശ്യപ്പെട്ടിരുന്നു.
മണിച്ചെയിന്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് പിങ്ക്നി സ്കോട്ട് വില്യം, ആംവെ ഡയറക്ടര്‍മാരായ അംശു ബുദ്രജ, സഞ്ജയ് മല്‍ഹോത്ര എന്നിവരെ ക്രൈംബ്രാഞ്ച് കഴിഞ്ഞ തിങ്കളായഴ്ച അറസ്റ്റ് ചെയ്തതത്. കഴിഞ്ഞ വര്‍ഷം ആംവെ കമ്പനി 1000 കോടിയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിരുന്നു.
അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഇക്കാര്യത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കുമെന്ന് തിരുവഞ്ചൂര്‍ വ്യക്തമാക്കി. അറസ്റ്റിലെ ദുരൂഹത നീക്കാനാണ് അന്വേഷണം. പോലീസിന്റെ നീക്കങ്ങള്‍ നിയമപരമാണെന്ന് ഉറപ്പു വരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. തട്ടിപ്പു നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരേയുള്ള നടപടികളില്‍ വിട്ടുവീഴ്ച വരുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: