തിരുവനന്തപുരം:കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം തേടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദല്‍ഹിക്ക്. ചൊവ്വാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ കാണാന്‍ ഉമ്മന്‍ചാണ്ടി സമയം ചോദിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം, മന്ത്രിസഭാ പുനഃസംഘടന എന്നിവ കേന്ദ്രനേതൃത്വവുമായി ചര്‍ച്ച ചെയ്യും. ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ചു ഹൈക്കമാന്‍ഡിന്റെ അഭിപ്രായവും ആരായും.
പ്രശ്നങ്ങളെല്ലാം സംസ്ഥാനത്ത് തന്നെ പരിഹരിക്കണമെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്. എന്നാല്‍ മുസ്ലിം ലീഗ് ഉപമുഖ്യമന്ത്രിപദത്തിന് അവകാശവാദം ഉന്നയിച്ചതോടെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമായി. ഈ പശ്ചാത്തലത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ ദല്‍ഹി യാത്ര. കേരളത്തിന്റെ മുഴുവന്‍ സ്ഥിതിഗതികളും മുഖ്യമന്ത്രി സോണിയാ ഗാന്ധിയെ അറിയിക്കും.
ഉപമുഖ്യമന്ത്രി പദവിയെച്ചൊല്ലി യുഡിഎഫില്‍ ഉണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് മുഖ്യമന്ത്രിയുടെ മാത്രം ഉത്തരവാദിത്തമാണെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. അതിന് രമേശ് ചെന്നിത്തല മുന്നിട്ടിറങ്ങേണ്ടതില്ല എന്നാണ് അവരുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: