മേരിലാന്‍ഡ്: അമേരിക്കയില്‍ നടന്ന എണ്പത്തിയാറാമതു ദേശീയ സ്പെല്ലിംഗ് ബി മത്സരത്തില്‍ ഇന്ത്യന്‍ വംശജനായ പതിമൂന്നുകാരനു ജയം. ന്യൂയോര്‍ക്കിലെ ബെസൈഡ് ഹില്‍സില്‍ താമസിക്കുന്ന അരവിന്ദ് മഹന്കാളിയാണു വിജയിച്ചത്. 2011, 2012 ല്‍ മൂന്നാം സ്ഥാനത്ത് എത്തിയ അരവിന്ദ്, പതിനൊന്നു പേരെ പിന്തള്ളി ഇത്തവണ വിജയം കൈവരിക്കുകയായിരുന്നു.
ഹൈദരാബാദ് സ്വദേശികളാണ് അരവിന്ദിന്റെ മാതാപിതാക്കള്‍. 30,000 ഡോളറും ട്രോഫിയുമാണു സമ്മാനം. ഇന്ത്യക്കാരന് തന്നെയായ പ്രണവ് ശിവശങ്കര്‍ ആണ് റണ്ണര്‍ അപ്പ്. ശ്രീറാം ഹത് വാറാണ് മൂന്നാം സ്ഥാനത്ത്. ആറ് പെണ്‍കുട്ടികള്‍ ഉള്‍പ്പടെ 15 ഇന്ത്യന്‍ വംശജരാണ് ഇത്തവണ സെമിയിലെത്തിയത്.
മിഷിഗണിലെ കുവാം ഷഹാനി, മിസൂറിയില്നിന്നുള്ള ഗോകുല്‍ വെങ്കിടാചലം, ന്യൂയോര്‍ക്കില്‍നിന്നുള്ള റാന്ദേവാനന്ദന്, ഒഹായോയിലെ അശ്വിന് വീരമണി, ന്യൂജഴ്സിയിലെ ആദിത്യ റാവു, ടെക്സസിലെ ചേതന്‍ റെഡ്ഡി എന്നിവരാണ് സെമിയില്‍ വിജയിച്ച ആണ്‍കുട്ടികള്‍. എട്ടുവയസ്സുള്ള താരാ സിംഗാണ് ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥി.
തുടര്‍ച്ചയായി സ്പെല്ലിങ് ബീയില്‍ വിജയിക്കുന്ന ആറാമത്തെ ഇന്ത്യന്‍ വംശജനാണ് അരവിന്ദ്. പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ പതിനൊന്നാമത്തെ താരവും. 1999 ല്‍ നുപുര്‍ ലാലയാണ് ആദ്യമായി ഈ കിരീടം സ്വന്തമാക്കിയ ഇന്ത്യക്കാരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: