പൊന്‍കുന്നം: ദേശീയപാത 220ല്‍ പൊന്‍കുന്നം കടുക്കാമല വളവില്‍ പേവര്‍ (കോണ്‍ക്രീറ്റ് ഇഷ്ടിക) വിരിച്ച ഭാഗം വാഹനയാത്രക്ക് വിനയാകുന്നു. മിനുസമേറിയ പ്രതലമായതിനാല്‍ ബൈക്കുകള്‍ തെന്നിമറിയുകയാണിവിടെ. വളവില്‍ റോഡ് പൊലിയാതിരിക്കാനാണ് ഈ ഭാഗത്ത് പേവര്‍ വിരിച്ചത്. മഴയില്‍ ചക്രങ്ങള്‍ തെന്നിമാറിയാണ് ചെറിയ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത്. വളവും ഇറക്കവും ആയതിനാല്‍ ബ്രേക്ക് ചെയ്താല്‍ വണ്ടികള്‍ തെന്നിമറിയുകയാണ്. കഴിഞ്ഞ ദിവസം റോഡില്‍ ഇവിടെ ഓയില്‍ വീണ് ബൈക്കുകള്‍ തെന്നി മറിഞ്ഞിരുന്നു. പിന്നീട് ഫയര്‍ഫോഴ്സ് എത്തിയാണ് കഴുകി വൃത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: