കോട്ടയം: ജവാഹര്‍ ബാലഭവന് ആന്റ് കുട്ടികളുടെ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ മദ്ധ്യവേനല്‍ അവധിക്കാലത്ത് നടത്തിവന്ന ക്ലാസുകള്‍ സമാപിച്ചു. സമാപന സമ്മേളനത്തില്‍ ബാലഭവന് വൈസ് ചെയര്മാന് സി.ഏബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്മാന് എം.പി.സന്തോഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ദേശീയ ബാലശ്രീ പുരസ്കാരം നേടിയ മീര എം.പണിക്കര്‍, ആഷിക് പുരുഷോത്തമന്, ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ജോഷി മാത്യു എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ കളക്ടര്‍ മിനി ആന്റണി സമാപന പ്രസംഗം നടത്തി. ജോഷി മാത്യു, മീര എം.പണിക്കര്‍, ആഷിക് പുരുഷോത്തമന്, സി.ജി.വാസുദേവന്‍ നായര്‍, ബാലഭവന് ഡയറക്ടര്‍ ടി.ശശികുമാര്‍, ആര്‍ടിസ്റ്റ് പി.ജി.ഗോപാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
ജവാഹര്‍ ബാലഭവന് ആന്റ് കുട്ടികളുടെ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടന്ന അവധിക്കാല ക്ലാസുകളുടെ സമാപനവും കുട്ടികളുടെ കലാപരിപാടികളും നഗരസഭാ ചെയര്മാന് എം.പി.സന്തോഷ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: