ടെഹ്റാന്: യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ സിറിയക്ക് ആയുധങ്ങള്‍ കൈമാറുന്നതിലെ തന്റെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു. സമാധാനത്തിലൂടെയും അവബോധങ്ങളിലൂടേയും മാത്രമേ മുസ്ലീം രാജ്യമായ സിറിയയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുകയുള്ളുവെന്ന് ബാന്‍ കി മൂണ്‍ വ്യക്തമാക്കി. സിറിയയിലെ ഹിസ്ബുള്ള തീവ്രവാദികളെപ്പറ്റി തനിക്ക് ആശങ്കയുണ്ടെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കിമൂണ്‍ പറഞ്ഞു. സാമ്രാജ്യത്വ ശക്തികള്‍ സിറിയയ്ക്ക് ആയുധങ്ങള്‍ കൈമാറുന്നതിന് താന്‍ എതിരാണെന്നും ബാന്‍ കി മൂണ്‍ പറഞ്ഞു.
സിറിയക്ക് ആയുധങ്ങള്‍ കൈമാറരുതെന്നും സമാധാന സംരക്ഷണത്തിനായി ചര്‍ച്ചകള്‍ ആവശ്യമാണെന്നും ബാന്‍ കി മൂണ്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയനും റഷ്യയും സിറിയക്ക് ആയുധങ്ങള്‍ കൈമാറുമെന്ന് പ്രസ്താവിച്ചതിന് പിന്നാലെയാണ് ബാന്‍ കി മൂണിന്റെ പ്രതികരണം.
സിറിയയില്‍ ഹിസ്ബുള്ള ഗൊറില്ലകളുടെ പ്രവര്‍ത്തനത്തെപ്പറ്റിയും ബാന്‍ കിമൂണ്‍ ആശങ്ക രേഖപ്പെടുത്തി. യുദ്ധം എത്രയും വേഗം നിര്‍ത്തി രാജ്യത്തെ രാഷ്ട്രീയ വല്ക്കരിക്കുകയാണ് വേണ്ടത്. ഇതുവരെ 80.000ത്തോളം പേരുടെ മരണത്തിനിടയാക്കിയ സിറിയന്‍ കലാപം തടയാന്‍ അമേരിക്കയും റഷ്യയും ചേര്‍ന്ന് ഒരു അന്താരാഷ്ട്ര സമ്മേളനത്തിന് പദ്ധതിയിടുന്നുണ്ട്. അടുത്ത മാസമാവും സമ്മേളനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: