നീറിക്കാട്: നീറിക്കാട്-ഏറ്റുമാനൂര്‍ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി ഇറക്കിയ മെറ്റല്‍ കടത്താനുള്ള കരാറുകാരന്റെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. ഇന്നലെ വൈകുന്നേരമാണ് സംഭവം. മെറ്റല്‍ കയറ്റി കടത്താന്‍ ശ്രമിക്കുന്നതിനിടെ ലോറി തടഞ്ഞാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.
ബിജെപി പുതുപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് നീറിക്കാട് കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് നാട്ടുകാര്‍ ലോറി തടഞ്ഞത്.സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ലോറി കസ്റ്റഡിയിലെടുത്തു.
പൊതുമരാമത്ത് വകുപ്പിന് ഇന്ന് പരാതി നല്‍കുമെന്ന് നാട്ടുകാര്‍ പറഞ്ഞു. ബിജെപി നേതാക്കളായ സജീവ് ആറുമാനൂര്‍, പി.എസ്. ചന്ദ്രചൂഡന്, അഭിജിത് രവി, സന്തോഷ് സി.ആര്, ബി. ഗോപാലകൃഷ്ണന്, ബിനോയ് മാത്യു, അനൂപ് എന്നിവര്‍ സമരത്തിന് നേതൃത്വം കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: