ടോക്കിയോ: മൂന്നു ദിവസത്തെ ജപ്പാന് സന്ദര്‍ശനത്തിലുള്ള പ്രധാനമന്ത്രി മന്മോഹന് സിങ് അകിഹിതോ ചക്രവര്‍ത്തിയുമായി കൂടിക്കാഴ്ച്ച നടത്തി.
പ്രധാനമന്ത്രി ഷിന്‍സൊ അബെയുമായുള്ള ചര്‍ച്ചകള്‍ക്കു മുന്‍പായാണ് മന്മോഹന് ഇംപീരിയല്‍ പാലസില്ച്ചെന്ന് അകിഹിതോയ കണ്ടത്.
പ്രധാനമന്ത്രിയുടെ ഭാര്യ ഗുര്ഷന് കൗറും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കൊട്ടാരത്തിലൊരുക്കിയ വിരുന്നു സത്കാരത്തിലും ഇരുവരും പങ്കെടുത്തു. ചക്രവര്‍ത്തിയുമായുള്ള ഹ്രസ്വ കൂടിക്കാഴ്ച്ചയ്ക്കിടയില്‍ ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും ഇരു രാജ്യങ്ങള്‍ക്കും താത്പര്യമുള്ള വിഷയങ്ങളെപ്പറ്റിയും മന്മോഹന് മനസു തുറന്നു.
ഏഷ്യയുടെ സ്ഥിരതയ്ക്കും സമാധാനത്തിനുമുള്ള പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുടെ സ്വാഭാവികവും തള്ളിക്കളയാന്‍ പറ്റാത്തതുമായ കൂട്ടാളിയാണ് ജപ്പാനെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.മേഖലയിലെ സമാധാനപരമായ അന്തരീക്ഷം, സ്ഥിരത, സഹകരണം എന്നിവ പരിപോഷിക്കുന്നതിലും സുരക്ഷയ്ക്കും വികസത്തിനുമുള്ള ആധാര ശിലകള്‍ പാകുന്നതിലും ജപ്പാനീസ്- ഇന്ത്യ ബന്ധത്തിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറയുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: