വാഷിങ്ങ്ടണ്‍: ഭാര്യയെ ഒരല്‍പ്പം പേടിച്ചല്ലേ മതിയാവു, അമേരിക്കന്‍ പ്രസിഡന്റായാല്‍പ്പോലും. വൈറ്റ് ഹൗസില്‍ നടന്ന ഒരു ചടങ്ങിനിടെ ഷര്‍ട്ടിന്റെ കോളറില്‍ പറ്റിയ ലിപ്സ്റ്റിക്ക് ഒബാമയെ അങ്കലാപ്പിലാക്കി. ലിപ്സ്റ്റിക്കിന്റെ ഉറവിടത്തെക്കുറിച്ച് യുഎസ് പ്രഥമ പൗരന് വിശദീകരണവും നല്കി. മിഷേലിനെ ഭയന്നാണ് വിശദീകരണമെന്നും ഒബാമ തുറന്നു സമ്മതിച്ചു.
ഏഷ്യന്‍ അമേരിക്കന്‍ പെസഫിക് ദ്വീപ് നിവാസികള്‍ക്കായി വൈറ്റ് ഹൗസില്‍ ഒരുക്കിയ സത്കാരത്തിനിടെയായിരുന്നു രസകരമായ സംഭവം. ചടങ്ങിനെത്തിയ ഒബാമയെ പ്രമുഖ ഇന്തോ-അമേരിക്കന്‍ വംശജരടക്കമുള്ളവര് ഊഷ്മളമായി സ്വീകരിച്ചു. ഇതിനിടെ ഒബാമയുടെ കോളറില്‍ അരല്പ്പം ലിപ്സ്റ്റിക്ക് പുരണ്ടു. പിന്നീട് സദസിനെ അഭിസംബോധന ചെയ്യവെ ഒബാമ അതിന്റെ രഹസ്യം വെളിപ്പെടുത്തി,’ നിങ്ങളുടെ സ്വീകരണം ഗംഭീരം. അതിന്റെ പാട് എന്റെ കോളറിലുണ്ട്.
അതിനുത്തരവാദിയെ എനിക്കറിയാമെന്ന് പറയട്ടെ. എവിടെ ജീസെക്ക സാഞ്ചസ് (അമേരിക്കന്‍ ഐഡോള്‍ റിയാലിറ്റി ഷോയിലെ റണ്ണറപ്പ്)? സാഞ്ചസല്ല കേട്ടോ ലിപ്സ്റ്റിക്കിന്റെ ഉടമ. അവരുടെ ആന്റിയാണ്.” തുടര്‍ന്ന് കോളറിലെ ലിപ്സ്റ്റിക്ക് ഒബാമ സദസ്യരെ മുഴുവന്‍ കാട്ടി. എല്ലാവരും ഇതറിയണമെന്നേ ഉദ്ദേശിച്ചുള്ളു. മിഷേലുമായുള്ള ബന്ധം ഉലയാന്‍ പാടില്ല. അതിനാലാണ് ഇങ്ങനെ ചെയ്തതെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: