ലണ്ടന്‍: ഇന്റര്‍നെറ്റ്, ഇമെയില്‍, മൊബൈല്‍ സന്ദേശങ്ങള്‍ക്ക് ബ്രിട്ടനില്‍ താല്കാലികമായ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്ന് സൂചന.
ബ്രിട്ടീഷ് സൈനികന് ലീ റിഗ്ബിയുടെ കൊലപാതകത്തിന് ശേഷം ഇംഗ്ലണ്ടിലെ വൂള്‍വിച്ച് മേഖലയില്‍ ആക്രമണം പടരുന്നതിനാലാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഇത്തരം ഒരു നിയന്ത്രണത്തെക്കുറിച്ച് ആലോചിക്കുന്നത്.
വ്യക്തികളുടെ ഇ-മെയില്‍,മൊബൈല്‍ സന്ദേശങ്ങള്‍ നിയന്ത്രിക്കാനും നിരീക്ഷിക്കാനുമുള്ള ഒരു ബില്ലിനാണ് രൂപം നല്‍കുന്നതെന്ന് ബ്രിട്ടീഷ് ഹോം സെക്രട്ടറി തെരേസ മെയ് പറഞ്ഞു. ഇതിന് ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെയും രാജകുടുംബത്തിന്റെയും പിന്തുണയുണ്ടെന്നും തെരേസ പറഞ്ഞു.
ഇന്നത്തെ അവസ്ഥയില്‍ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഇത്തരം ഒരു നിയമ നിര്‍മ്മാണം ആവശ്യമാണെന്ന് അവര്‍ ബ്രിട്ടീഷ് പാര്‍ളിമെന്റിനെ അറിയിച്ചു.
അതിനിടയില്‍ വൂള്‍വിച്ച് മേഖലയില്‍ വീണ്ടും അക്രമം നടന്നു. ബ്രിട്ടീഷ് സൈനികന് റിഗ്ബി ലീ, കൊല്ലപ്പെട്ട വെല്ലിങ്ടണ്‍ സ്ട്രീറ്റില്‍ നിന്ന് മുന്നൂറ് മീറ്റര്‍ മാറി ജോണ്‍ വില്‍സണ്‍ സ്ട്രീറ്റിലാണ് അക്രമം നടന്നത്. ഇതില്‍ ഒരു യുവാവിന് മാരകമായി പരിക്കേറ്റിട്ടുണ്ട്. അതിനിടയില്‍ റിഗ്ബി ലീ കൊലപാതക കേസില്‍ ഒന്‍പത് പേര് പൊലീസ് കസ്റ്റഡിയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: