പെഷവാര്‍: പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ ഗോത്രവര്‍ഗമേഖലയില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ ഏഴ് പേര് മരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. നാലു പേര്‍ക്കു സാരമായി പരിക്കേറ്റു. പ്രശ്നബാധിത മേഖലയിലെ ഒരു വീടു ലക്ഷ്യമാക്കിയാണ് ഡ്രോണ്‍ ആക്രമണം നടത്തിയത്.
രണ്ടു മിസൈലുകള്‍ വര്‍ഷിച്ചതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ മിറന്‍ഷാ ഗ്രാമത്തിലെ ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ആക്രമണത്തില്‍ താലിബാന്, അല്‍ ക്വയ്ദ തീവ്രവാദികളുടെ കേന്ദ്രമായ പ്രദേശത്താണ് ആക്രമണം നടത്തിയതെന്ന് പ്രദേശിക സുരക്ഷാസേന വ്യക്തമാക്കി.
ആക്രമണത്തിനു ശേഷം മേഖലയില്‍ യുഎസ് ഡ്രോണ്‍ നിരീക്ഷണ പറക്കല്‍ തുടരുകയാണ്. പാകിസ്ഥാന്റെ പരമാധികാരത്തിന് മേലുള്ള കടന്നുക്കയറ്റമാണ് ഡ്രോണ്‍ ആക്രമണമെന്ന് പേര് വെളിപ്പെടുത്താത്ത പാക് വിദേശകാര്യ അധികൃതന്‍ പറഞ്ഞതായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡ്രോണ്‍ ആക്രമണങ്ങള്‍ പരിമിതപ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. പൊതു തെരഞ്ഞെടുപ്പിന് ശേഷം പാകിസ്ഥാനില്‍ അമേരിക്ക നടത്തുന്ന ആദ്യ ഡ്രോണ്‍ ആക്രമണമാണ് ഇത്. തെരഞ്ഞെടുപ്പില്‍ യുഎസ് ഡ്രോണ്‍ ആക്രമണങ്ങളായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: