ആലുവ: ശിവരാത്രി മണപ്പുറത്തെ ഹരിതവനം സംരക്ഷിക്കണമെന്ന് കേരള ഗണകമഹാസഭ എടത്തല ശാഖാ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. ഹരിതവനം ബലികാക്കകളുടെയും മറ്റും ആവാസ കേന്ദ്രമാണ്. ഇവ സ്വകാര്യ വ്യക്തികള്‍ക്ക് ബിസിനസ് ആവശ്യത്തിന് കൈമാറാനുള്ള നടപടിയില്‍നിന്ന് ഭരണകൂടം പിന്മാറണമെന്നും അല്ലാത്തപക്ഷം ഗണകമഹാസഭ ആലുവ താലൂക്ക് യൂണിയന് സമരപരിപാടികള്‍ക്ക് നേതൃത്വം നല്കുവാനും വാര്‍ഷികസമ്മേളനം തീരുമാനിച്ചു.
എസ്എസ്എല്‍സി, പ്ലസ്ടു വിദ്യാര്‍ത്ഥികളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡും ശാഖയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണ വിതരണവും നടത്തി. ഗണകമഹാസഭ സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍.കെ.വിദ്യാധരന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം ബൈജു ബാലകൃഷ്ണന്, എം.എന്‍.പ്രദീപ്, ബാലന് ഏലൂക്കര, എം.ജി.കൃഷ്ണന്‍കുട്ടി, സി.ഡി.ഗോപാലകൃഷ്ണന്, പി.എന്‍.രാധാകൃഷ്ണന്, ഉദയകുമാര്‍, പ്രദീപ് മുപ്പത്തടം, പ്രിയ ശിവന്, ഷീല ആനന്ദന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: