ടോക്കിയോ: അമേരിക്കന്‍ വ്യോമസേനയുടെ യുദ്ധ വിമാനം ജപ്പാനില്‍ തകര്‍ന്നു വീണു. എഫ് – 5 വിമാനമാണു തെക്കന്‍ ജപ്പാനിലെ ഒക്കിനാവ ദ്വീപില്‍ തകര്‍ന്നത്. പൈലറ്റ് രക്ഷപെട്ടു. കഡേന വ്യോമ താവളത്തില്‍ നിന്നു പുറപ്പെട്ട വിമാനമാണു തകര്‍ന്നു വീണത്. സാങ്കേതിക തകരാറാണു അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പൈലറ്റിനെ ജപ്പാന് അമേരിക്ക രക്ഷാസേനകളുടെ സംയുക്ത തെരച്ചിലിലാണ് കണ്ടെത്തിയത്. അപകട കാരണം അന്വേഷിച്ചു വരികയാണെന്ന് അമേരിക്കന്‍ സേനാ വക്താവ് അറിയിച്ചു. അമേരിക്കയുടെ 50,000ത്തോളം വരുന്ന സേനാവ്യൂഹമാണ് ജപ്പാനിലുള്ളത്. ഇവരില്‍ പകുതിയും ഉള്ളത് ഒക്കിനാവ ദ്വീപിലാണ്.
ഏഷ്യ പസഫിക് മേഖലയിലുള്ള അമേരിക്കയുടെ ഏറ്റവും വലിയ എയര്‍ ബേസുകളില്‍ ഒന്നാണ് കദേന എയര്‍ ബേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: