ലീഡ്സ്: ന്യൂസിലാന്റിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇംഗ്ലണ്ടിന് തകര്‍പ്പന്‍ വിജയം. 247 റണ്‍സിനാണ് രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് കിവികളെ കീഴടക്കിയത്. ലോര്‍ഡ്സില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് 170 റണ്‍സിന് വിജയിച്ചിരുന്നു. ഇതോടെ പരമ്പരയിലെ രണ്ട് ടെസ്റ്റുകളിലും ഇംഗ്ലണ്ട് തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. രണ്ടാമിന്നിംഗ്സില്‍ 90 റണ്‍സ് വഴങ്ങി 6 വിക്കറ്റുകള്‍ വീഴ്‌ത്തിയ ഗ്രെയിം സ്വാനിന്റെ ഉജ്ജ്വല ബൗളിംഗാണ് ഇംഗ്ലണ്ടിന് മികച്ച വിജയം സമ്മാനിച്ചത്. ഒന്നാം ഇന്നിംഗ്സില്‍ 42 റണ്‍സ് വിട്ടുകൊടുത്ത് സ്വാന്‍ 4 വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. ഇതോടെ രണ്ട് ഇന്നിംഗ്സിലുമായി 132 റണ്‍സ് വഴങ്ങി 10 കിവി വിക്കറ്റുകളാണ് സ്വാന്‍ പിഴുതത്. സ്വാനാണ് മാന്‍ ഓഫ് ദി മാച്ച്. ജോ റൂട്ട് മാന്‍ ഓഫ് ദി സിരീസും. സ്കോര്‍ ചുരുക്കത്തില്‍: ഇംഗ്ലണ്ട് 354, 287ന് 5 ഡി. ന്യൂസിലാന്റ് 174, 220.
158ന് ആറ് എന്ന നിലയില്‍ അവസാനദിവസം ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലാന്റിന് 62 റണ്‍സ് കൂടിയേ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞുള്ളൂ. എന്നാല്‍ സ്കോര്‍ 162-ല്‍ എത്തിയപ്പോള്‍ കിവികള്‍ക്ക് ആറാം വിക്കറ്റ് നഷ്ടമായി. ഒരു റണ്‍സെടുത്ത മക്കല്ലത്തെ ബ്രോഡ് സ്വന്തം പന്തില്‍ പിടികൂടി. ഇതോടെ ഇംഗ്ലണ്ട് വിജയം ഉറപ്പാക്കി. പിന്നീട് സൗത്തിയും (38), ബ്രെസ്‌വെല്ലും (19) ചേര്‍ന്നാണ് ഇംഗ്ലണ്ട് വിജയം വൈകിച്ചത്. ഇതിനിടെ ഇംഗ്ലണ്ട് വിജയത്തിന്റെ നിറംകെടുത്താനെന്നവണ്ണം മഴയുമെത്തി. മഴമാറി മത്സരം പുനരാരംഭിച്ചശേഷം സൗത്തിയെയും ബ്രെസ്‌വെല്ലിനെയും സ്വാന്‍ മടക്കിയതോടെ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: