ന്യൂദല്‍ഹി: വികസനത്തിന്റെ കാര്യത്തില്‍ ഗുജറാത്തിനെ കണ്ടുപഠിക്കണം എന്ന് പറയുന്നത് വെറുതെയല്ല. സംസ്ഥാനത്തിന്റെ പുരോഗതിയ്ക്ക് വേണ്ടി ദീര്‍ഘ ദര്‍ശനത്തോടെയുള്ള പ്രവര്‍ത്തനമാണ് ഗുജറാത്ത് എന്നും കാഴ്ച വയ്ക്കുന്നത്. ഇപ്പോഴിതാ അഞ്ച് വര്‍ഷത്തേയ്ക്കുള്ള കയറ്റുമതി നയം രൂപീകരിക്കാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇന്ത്യയുടെ മൊത്തം കയറ്റുമതിയില്‍ കാല് ഭാഗവും ഗുജറാത്തില്‍ നിന്നാണ്.
ടെക്സ്റ്റെയില്‍സ്, കാര്‍ഷികം, പാലുല്പന്നങ്ങള് എന്നീ മേഖലകളില്‍ നിന്നുള്ള മൂല്യ വര്‍ധിത കയറ്റുമതിയില്‍ ശ്രദ്ധ ഊന്നിക്കൊണ്ടുള്ള കയറ്റുമതി നയമാണ് രൂപീകരിക്കുന്നത്. കയറ്റുമതി ശക്തമാക്കുന്നതിന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഫലപ്രദമായ നടപടികള്‍ ഒന്നും തന്നെ ഉണ്ടാകാതിരിക്കുന്ന സാഹചര്യത്തിലാണ് കയറ്റുമതി നയം രൂപീകരിക്കുകയെന്ന തീരുമാനവുമായി ഗുജറാത്ത് മുന്നോട്ട് വന്നിരിക്കുന്നത്. ഇത്തരത്തില്‍ കയറ്റുമതി നയം രൂപീകരിക്കുന്ന ആദ്യ സംസ്ഥാനമെന്ന ബഹുമതിയും ഗുജറാത്തിന് സ്വന്തമാകും. അടുത്ത
അഞ്ച് വര്‍ഷത്തിനുള്ളില്‍ ഗുജറാത്തില്‍ നിന്നുള്ള കയറ്റുമതി വിഹിതം 25 ശതമാനത്തില്‍ നിന്നും 30 ശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യം. കയറ്റുമതി നയം രൂപീകരിക്കുന്നതിന്റെ ഭാഗമായി ഫെഡറേഷന് ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്ഗനൈസേഷന് ഗുജറാത്തിന് വേണ്ടി പഠനം നടത്തിയിരുന്നു. സംസ്ഥാനത്തിന്റെ കയറ്റുമതി രംഗത്തെ മത്സര ക്ഷമത, കയറ്റുമതി സാധ്യതയുള്ള മേഖലകളെ കണ്ടെത്തുക തുടങ്ങിയ വിഷയങ്ങളിലാണ് പഠനം നടത്തിയത്.
ഗുജറാത്തില്‍ നിന്നുള്ള കയറ്റുമതി മെച്ചപ്പെടുത്തുക, 2020 ഓടെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ ഗുജറാത്തില്‍ നിന്നുള്ള പങ്ക് 35 ശതമാനമായി വര്‍ധിപ്പിക്കുന്നതിനുമാണ് ശ്രമിക്കുന്നതെന്ന് മുതിര്‍ന്ന ഗവണ്മെന്റ് അധികൃതന്‍ പറയുന്നു. ചില മേഖലകളെ മൂല്യവര്‍ധിത നികുതിയില്‍ നിന്നും ഒഴിവാക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
2012-13 കാലയളവില്‍ ഇന്ത്യയില്‍ നിന്നുള്ള മൊത്തം കയറ്റുമതി 1.76 ശതമാനം ഇടിഞ്ഞ് 300.6 ബില്യണ്‍ ഡോളറിലെത്തി. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് യുഎസില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള ഡിമാന്റ് ഇടിഞ്ഞതാണ് ഇതിന് കാരണം.
ഗുജറാത്തില്‍ ഉത്പാദിപ്പിക്കുന്ന പരുത്തിയുടെ 90 ശതമാനവും മറ്റ് സംസ്ഥാനങ്ങളിലേക്കാണ് പോകുന്നത്. ടെക്സ്റ്റെയില്‍ മേഖലയില്‍ ഗുജറാത്ത് ശക്തിയാര്‍ജ്ജിച്ച് കഴിഞ്ഞു. മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 23 ശതമാനവും ടെക്സ്റ്റെയില്‍ മേഖലയും അനുബന്ധ വ്യവസായങ്ങളുമാണ് സംഭാവന ചെയ്യുന്നത്. 2011-12 കാലയളവില്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ ഗുജറാത്തില്‍ നിന്നുള്ള സംഭാവന അതി വിപുലമാണ്. ജ്വല്ലറി മേഖലയില്‍ നിന്ന് 70 ശതമാനവും ഫാര്‍മസ്യൂട്ടിക്കല്‍സില്‍ നിന്ന് 30 ശതമാനവും ടെക്സ്റ്റെയില്‍സില്‍ നിന്ന് 20 ശതമാനവും എഞ്ചിനീയറിംഗ് മേഖയലില്‍ നിന്ന് 12 ശതമാനവും കെമിക്കല്‍സില്‍ നിന്ന് 18 ശതമാനവുമാണ് ഗുജറാത്തില്‍ നിന്നുള്ള സംഭാവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: