ജക്കാര്‍ത്ത: ബോംബ് നിര്‍മാണ കുറ്റത്തിന് പിടിയിലായ മുഹമ്മദ് തോറിഖിന് എട്ടുവര്‍ഷത്തെ ജയില്‍ ശിക്ഷ നല്‍കണമെന്ന് ഇന്തോനേഷ്യന്‍ കോടതിയോട് പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടു. തോറിഖ് ഭീകരവിരുദ്ധ നിയമം ലംഘിച്ചിരിക്കുകയാണെന്ന് ആരോപിച്ച പ്രോസിക്യൂട്ടര്‍മാര്‍ ഈ കുറ്റത്തിന് പരമാവധി 15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണെന്നും വ്യക്തമാക്കി.
മുഹമ്മദ് തോറിഖ് എന്ന അലക്സിന് എട്ടുവര്‍ഷത്തെ ജയില്‍ ശിക്ഷ നല്‍കണമെന്നാണ് തങ്ങള്‍ കോടതിയോട് ആവശ്യപ്പെട്ടതെന്ന് പ്രോസിക്യൂട്ടര്‍ റിനി ഹര്ട്ടാര്ട്ടിയെ പടിഞ്ഞാറന്‍ ജക്കാര്‍ത്തയിലെ ജില്ലാ കോടതിയില്‍ വച്ച് പറഞ്ഞു. ജക്കാര്‍ത്തയ്ക്ക് തൊട്ട് തെക്ക് ഡെപോക്കിലെ ബേജി ജില്ലയില്‍ ബോംബ് സ്ഫോടനം നടത്തിയ കേസിലുള്പ്പെട്ടതിനാണ് തോറിഖ് പോലീസിന് കീഴടങ്ങിയത്. തോറിഖ് ബോംബ് നിര്മിക്കുന്നയാളാണെന്ന് യാദൃശ്ചികമായാണ് കണ്ടെത്തിയത്. ഇയാളുടെ മാതാവ് വീട്ടിലുണ്ടായിരുന്ന വെടിമരുന്ന് നിറച്ചു വച്ചിരുന്ന പെട്ടി അവിചാരിതമായി തുറന്നതാണ് ഇതിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: