കൊല്‍ക്കത്ത: ഐപിഎല്ലിനോട് വിടപറയാന്‍ യോജിച്ച സമയം ഇതായിരുന്നുവെന്ന് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍. നാല്‍പ്പതു വയസായെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞാണ് തീരുമാനമെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ വ്യക്തമാക്കി. മുംബൈ ഇന്ത്യന്‍സ് കിരീട മുയര്ത്തിയതിന് പിന്നാലെയായിരുന്നു ലോകത്തെ ഏറ്റവും വര്‍ണാഭമായ ട്വന്റി20 ടൂര്‍ണമെന്റില്‍ നിന്ന് സച്ചിന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
എനിക്ക് നാല്‍പ്പതു വയസായി. ആ യാഥാര്‍ഥ്യത്തെ അഭിമുഖീകരിച്ചേ മതിയാവു. ഇതാണ് എന്റെ അവസാന ഐപിഎല്ലെന്ന് നേരത്തതന്നെ നിശ്ചയിച്ചിരുന്നു. ലോകകപ്പ് ജയിക്കാന്‍ 21 വര്‍ഷം കാത്തിരുന്നു. ഐപിഎല്‍ ട്രോഫിക്ക് ആറുവര്‍ഷവും. ഇത്തവണത്തെ കിരീടനേട്ടം അത്ര വൈകിപ്പോയില്ല. വിടചൊല്ലാന്‍ ഇതാണ് ശരിയായ സമയം, സച്ചിന് പറഞ്ഞു. കഴിഞ്ഞ ആറ് സീസണുകളില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി ബാറ്റേന്തിയ സച്ചിന് 78 മത്സരങ്ങളില്‍ നിന്ന് 34.83 ശരാശരിയില്‍ 2334 റണ്‍സ് നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും 13 അര്‍ധ ശതകങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തവണ 14 മത്സരങ്ങളില്‍ നിന്ന് 287 റണ്‍സ് സ്വന്തമാക്കി. ശരാശരി 22.07. പരുക്കുമൂലം ഫൈനലടക്കമുള്ള അവസാന മത്സരങ്ങളില്‍ സച്ചിന് കളിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: